Month: July 2022

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍…

ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

അട്ടപ്പാടി: അട്ടപ്പാടി ആദിവാസി ഊരുകളിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ എത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഇന്ന് ചോദ്യോത്തരവേളയിൽ ആന്റണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക്…

മങ്കി പോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ ഇയാൾ…

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് 

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തു. അയ്യന്തോളിലെ അക്ഷയ കേന്ദ്രം ഉടമ എ.ഡി. ജയനാണ് അന്തേവാസികള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് എടുത്തു നല്‍കിയത്. ആശുപത്രിയിലെത്തിയായിരുന്നു സേവനം നൽകിയത്. മിക്ക അന്തേവാസികളും വ്യത്യസ്ത രോഗാവസ്ഥയിലുള്ളവരായതിനാല്‍ ഏറെ ശ്രമകരമായിരുന്നു…

‘ദേശീയ ചിഹ്നത്തിൽ ബിജെപിയുടെ വേട്ടക്കാരുടെ രാഷ്ട്രീയം’; വിമർശിച്ച് എം.വി ജയരാജൻ

തിരുവനന്തപുരം: പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം ബി.ജെ.പിയുടെ വേട്ടക്കാരുടെ രാഷ്ട്രീയമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ രാഷ്ട്രപതിയാക്കി പ്രതിഷ്ഠിക്കുന്നവരാണ് സംഘപരിവാർ. ഇതേ മാതൃകയാണ് ദേശീയ ചിഹ്നത്തിലും ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ബി.ജെ.പി…

കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും

ന്യൂ ഡൽഹി: കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. ഭാരത് യാത്രയുടെ കൂടിയാലോചനകൾക്കൊപ്പം സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തെ പ്രതിരോധിക്കുന്നതും യോഗം ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിമാർ, പി.സി.സി പ്രസിഡന്‍റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അധ്യക്ഷയെ വിളിച്ചുവരുത്തി…

തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര്; ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് മന്ത്രി

തമിഴ്‌നാട്: തമിഴ്നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ പോര് തുടരുന്നു. ഗവർണർ ആർ.എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി പങ്കെടുത്തില്ല. ബിരുദദാനച്ചടങ്ങിൽ രാഷ്ട്രീയം ചേർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്ന…

പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് ഓഫീസ് സന്ദർശിച്ച് കെ സുരേന്ദ്രൻ

പയ്യന്നൂർ : ബോംബ് സ്ഫോടനം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു. ബോംബാക്രമണം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ജില്ലാ ഓഫീസ് സന്ദർശിച്ച ശേഷം കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. വളരെ ആസൂത്രിതവും…

പീഡനക്കേസിലെ ഒത്തുതീർപ്പ്; ബിനോയ് കോടിയേരിയുടെ കേസ് ബോംബെ ഹൈക്കോടതി മാറ്റിവച്ചു

മുംബൈ: പീഡനക്കേസിൽ ഒത്തുതീർപ്പ് തേടി ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയ്യാറാക്കാൻ…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ…