Month: July 2022

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിട്ട ഫോണില്‍ മെസേജിങ്ങ് ആപ്പുകളുടെ പ്രവർത്തനം

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറ്റിയതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ആരാണ് ഇതിന് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ…

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇനി സൗദിയിലേക്ക്?

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ പറപറന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യം വിട്ട ഗോതബയ, മാലിദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലും പിന്നീട് സൗദി അറേബ്യയിലും എത്തുമെന്ന് കരുതപ്പെടുന്നു. മാലിദ്വീപിൽ രജപക്സെയ്ക്കെതിരെ പ്രതിഷേധം നടക്കുന്നതായി…

“ഒ.പിയിൽ ഡോക്ടർമാർ അകാരണമായി വൈകിവരുന്ന സാഹചര്യം അനുവദിക്കില്ല”: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വൈകുന്നുവെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഇടപെടൽ. ഇക്കാര്യം പരിശോധിക്കാൻ പത്തനംതിട്ട ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ 8…

പ്ലസ്ടുക്കാരിൽനിന്ന് വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ നൽകുമെന്ന് മന്ത്രി

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ 2020-21 ബാച്ചിൽ നിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിന് സ്ഥാനമാറ്റം. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം നൽകിയത്. രാജന്‍ ഖൊബ്രഗഡെയെ കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാനായി നിയോഗിച്ചു. നേരത്തെ വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ നീക്കാൻ…

“ജോലി അല്ലെങ്കിൽ കുട്ടി’, രണ്ടിലൊന്ന് തീരുമാനിക്കാൻ അമ്മയെ നിർബന്ധിക്കരുത്”

മുംബൈ: ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അമ്മയ്ക്ക് അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ…

കാലാവസ്ഥാ വ്യതിയാനം; അപൂര്‍വ ആര്‍ട്ടിക്-ആല്‍പൈന്‍ സസ്യങ്ങൾ ഭീഷണിയില്‍

കാലാവസ്ഥാ വ്യതിയാനം മൂലം സ്കോട്ട്ലൻഡിലെ അപൂർവ ആർട്ടിക്-ആൽപൈൻ സസ്യങ്ങളും വംശനാശ ഭീഷണിയിൽ.സ്‌നോ പേള്‍വോര്‍ട്ട് (Snow pearlwort), ഡ്രൂപ്പിങ് സാക്‌സിഫ്രാഗ് (drooping saxifrage), മൗണ്ടെയ്ന്‍ സാന്‍ഡ്‌വോര്‍ട്ട് (mountain sandwort) തുടങ്ങിയ സപുഷ്പി സസ്യങ്ങളാണ് ഭീഷണി നേരിടുന്നത്. ആർട്ടിക്-ആൽപൈൻ സസ്യങ്ങൾ ആർട്ടിക് പോലുള്ള ഉയർന്ന…

കോട്ടയത്ത് ചികിത്സയിൽ ഇരുന്ന, കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ദേവിക (18) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബിസിഎം കോളേജിലെ കെട്ടിടത്തിൽ നിന്ന് ചാടിയത്. കോട്ടയം…

“സി.എ.എ ധൃതിപ്പെട്ടുണ്ടാക്കിയ ഒരു മണ്ടന്‍ നിയമം”: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: താൻ പ്രസിഡന്‍റ് സ്ഥാനം നേടിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഉറപ്പാക്കുമെന്ന് മുന്‍ ഐ.എ.എസ് ഓഫീസറും പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ യശ്വന്ത് സിന്‍ഹ. അസമിലെ പ്രതിപക്ഷ എംഎൽഎമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ഇതുവരെ പദ്ധതി…

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.