Month: July 2022

യുഡിഎഫ് നേതാവ് ലീഗ് കൊടി പാകിസ്താനില്‍ കെട്ടാൻ പറഞ്ഞു; വിതുമ്പി മുസ്ലിം ലീഗ് നേതാവ്

തിരുവനന്തപുരം: ബി.ജെ.പിക്കാർ പോലും ഇങ്ങനെ പറയില്ല, കോൺഗ്രസ് നേതാവാണ് ഇത് പറഞ്ഞത്. ‘മലപ്പുറത്ത് പോയി മുസ്ലിം ലീഗിന്‍റെ കൊടി കെട്ടടാ, ഇവിടെ പറ്റില്ല, പാകിസ്ഥാനിൽ പോയി കേട്ട്’. തന്‍റെ കണ്ണുനീർ അടക്കാൻ കഴിയാതെ മുസ്ലിം ലീഗ് ജില്ലാ നേതാവ് രോഷാകുലനായി കോൺഗ്രസ്…

പൃഥ്വിരാജിന്റെ ‘തീർപ്പ്’; ടീസർ പുറത്ത്

പൃഥ്വിരാജ് നായകനാകുന്ന തീർപ്പിലെ ആദ്യ ടീസർ പുറത്തിറങ്ങി. ശക്തമായ ഡയലോഗുമായാണ് ടീസർ എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരെ ടീസറിൽ കാണാം. മുരളി ഗോപി തിരക്കഥയെഴുതി രതീഷ്…

രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം; കെ. സുധാകരൻ

മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്നും പിണറായി വിജയനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹന ഉപരോധസമരം മാത്രമല്ല സംഭവിക്കാൻ പോകുന്നത്. അതിനപ്പുറം പ്രതിഷേധത്തിന്‍റെ രീതി മാറുമെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഇ.പി ജയരാജന്‍റെ…

സ്കോർപ്പിയോ എന്നിന്റെ ബുക്കിങ് ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്ര സ്കോർപ്പിയോ എന്നിന്റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപ അടച്ച് ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്‍‌യുവി ബുക്ക് ചെയ്യാം. വാഹനം ബുക്ക് ചെയ്യുന്ന ആദ്യത്തെ 25,000 പേർക്ക് നേരത്തെ പ്രഖ്യാപിച്ച സ്റ്റാർട്ടിംഗ് വിലയിൽ വാഹനം ലഭിക്കും. പുതിയ ഫിനാൻസ്…

ഉദ്ഘാടനച്ചടങ്ങിനിടെ മുങ്ങി; ഇന്ത്യൻ ബോക്സിങ് താരം ലവ്‌‍ലിനയ്ക്ക് നേരെ വിമർശനം

ബർമിങ്ങാം: ഒളിംപിക്സ് വെങ്കല ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതാണു വിവാദത്തിന് തിരി തെളിച്ചത്. ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് ലവ്ലിനയും ബോക്സർ മുഹമ്മദ് ഹസാമുദ്ദീനും ഗെയിംസ് വില്ലേജിലേക്ക് മടങ്ങാൻ ശ്രമിച്ചു. എന്നാൽ, ടാക്സി…

ഊബറും ഒലയും ലയിക്കുന്നുവോ?

ഒലയും ഊബറും ടെക്‌നോളജീസ് ഐഎന്‍സിയും ലയിക്കുന്നതായ റിപ്പോർട്ടുകൾ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് കമ്പനികളും. ഒല മേധാവിയായ ഭവിഷ് അഗര്‍വാളും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഊബറും ഉദ്യോഗസ്ഥരും തമ്മില്‍ ലയന ചര്‍ച്ചകള്‍ ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്. ‘ഈ…

ടെസ്‌ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6

ഒറ്റത്തവണ ചാർജ് ചെയ്താൽ 610 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് സെ‍ഡാനുമായി ഹ്യുണ്ടേയ്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വാഹനം ടെസ്ലയുടെ മോഡൽ 3 യുമായാണ് മത്സരിക്കുക. അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച അയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിലാണ്…

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ന് ഫൈനൽ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ മീരാഭായ് ചാനു ഇന്ത്യക്കായി സ്വർണ മെഡൽ ലക്ഷ്യമിടും. 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീരാഭായ് ചാനു ഇന്ന് ഫൈനലിൽ ഇറങ്ങുന്നത്. ടോക്കിയോയിൽ നിന്ന് വെങ്കലവുമായി എത്തിയ ലവ്‌ലിന…

ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടീസ്

ബംഗാൾ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാളിലെ കല്യാണി സോൾവെക്സ് കമ്പനിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ കൃഷ്ണ കല്യാണിയാണ് കമ്പനിയുടെ ചെയർമാൻ. ടിവി ചാനലുകൾക്ക് നൽകിയ പരസ്യവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. സസ്പെൻഷനിലായ തൃണമൂൽ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 600 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്.