Month: July 2022

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാഷ് മൂല്യം മാറിയതോടെ കേസ് വലിയ വിവാദമായി മാറിയിരുന്നു. മറ്റൊരു ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചതായും ഹാഷ് മൂല്യം മാറിയെന്നും സ്ഥിരീകരിച്ചു. എന്നാൽ ഇത് എങ്ങനെ സാധ്യമായി…

മദ്യപാനം മൂലമുള്ള ആരോഗ്യ അപകടസാധ്യതകൾ യുവാക്കളിൽ കൂടുന്നു

വെള്ളിയാഴ്ച ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ആഗോള പഠനമനുസരിച്ച്, പ്രായമായ ആളുകളെ അപേക്ഷിച്ച് മദ്യപാനം മൂലം യുവാക്കൾക്ക് ഉയർന്ന ആരോഗ്യ അപകടസാധ്യതകളുണ്ട്. പ്രദേശം, പ്രായം, ലിംഗഭേദം, വർഷം എന്നിവ അനുസരിച്ച് മദ്യത്തിന്‍റെ അപകടസാധ്യത റിപ്പോർട്ടുചെയ്യുന്ന ആദ്യത്തെ പഠനമാണിത്. ആഗോള മദ്യ…

സ്ഥിരമായി പൊതു താത്പര്യ ഹർജികൾ; ബി.ജെ.പി നേതാവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപര്യ ഹർജികൾ തുടർച്ചയായി കോടതിയിൽ സമർപ്പിച്ചതിൻ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ്ക്കെതിരെ ജസ്റ്റിസ് എന്‍.വി രമണ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഒരേ യൂണിഫോം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

ഇന്ത്യൻ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി…

നദികളിൽ ഇനി പ്ലാസ്റ്റിക് വേണ്ട; തലസ്ഥാനത്ത് വൻ പദ്ധതി ഒരുങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള പദ്ധതിയുമായി അലിയന്‍സ് ഗ്രൂപ്പ്. ജർമൻ സോഷ്യൽ എന്‍റർപ്രൈസ് പ്ലാസ്റ്റിക് ഫിഷറുമായി സഹകരിച്ച് കനാലുകൾ, നദികൾ, പോഷകനദികൾ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കൽ പദ്ധതി അലയൻസ് ടെക്നോളജിയും അലയൻസ് സർവീസസും നടപ്പാക്കും. മൂന്ന്…

“ഇല വീഴാ പൂഞ്ചിറ” ഇന്ന് തീയേറ്ററുകളിൽ എത്തും

 പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇല വീഴാ പൂഞ്ചിറ’ ഇന്ന് തീയേറ്ററുകളിലെത്തും. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന…

18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് ഡ്രൈവ്

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ 75 ദിവസത്തേക്ക് കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് നൽകുന്നതിനായി 75 ദിവസത്തെ പ്രത്യേക ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ…

മെട്രോ റെയിൽ സ്ഥലം ഏറ്റെടുക്കൽ; പണം ലഭിക്കാതെ ഭൂ ഉടമകൾ

കാക്കനാട്: മെട്രോ റെയിൽ ജില്ലാ ആസ്ഥാനത്തേക്ക് നീട്ടാനുള്ള സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകൾ ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ട് മാസങ്ങളായി. ഓഫീസിൽ ചെന്നിട്ടും പണം ലഭിക്കുന്നില്ല. സ്ഥലമുടമകൾക്ക് നൽകാൻ പണമില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രശ്നം. അടിയന്തരമായി 100 കോടി രൂപ ആവശ്യപ്പെട്ട്…

സിംഹമായാല്‍ പല്ലു കാണിക്കും, ആവശ്യമെങ്കില്‍ കടിച്ചെന്നും വരാം ; അനുപം ഖേര്‍

മുംബൈ: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ അനുപം ഖേർ. “അശോക സ്തംഭത്തിലെ സിംഹങ്ങളുടെ ഭാവത്തിലുണ്ടായ മാറ്റം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിംഹമാണെങ്കിൽ, ചിലപ്പോൾ പല്ല് കാണിച്ചെന്ന് വരും.…

നഗ്നതാ പ്രദർശനം: ഹൈക്കോടതി ഇന്ന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നും മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ശ്രീജിത്ത് രവി…