Month: July 2022

എമ്മിയിൽ മലയാളിത്തിളക്കം; നാമനിര്‍ദ്ദേശം നേടി നിരുപമ രാജേന്ദ്രൻ

ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി അവാർഡിന് മലയാളിയായ നിരുപമ രാജേന്ദ്രൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഗുരുവായൂർ സ്വദേശികളായ രാജന്‍റെയും സ്മിതയുടെയും മകളാണ് നിരുപമ. നിരുപമ ലണ്ടനിൽ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുന്നു. ഇതിനിടയിലാണ് ഡോക്യുമെന്‍ററി നിർമ്മിക്കാൻ അവസരം ലഭിച്ചത്. ഫെലിസിറ്റി മോറിസാണ്…

‘ശരിക്കും അത് പറയാന്‍ പാടില്ലാത്തതാണ്’; വിവാദ പരാമർശ സമയത്തെ ചെയറിലെ സംഭാഷണം പുറത്ത്‌

തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സി.പി.ഐ എം.എൽ.എ കൂടിയായ ഇ.കെ വിജയൻ സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രൈവറ്റ്…

കെ കെ രമയ്ക്കെതിരെ എം എം മണി നടത്തിയ പരാമർശം; ഫെയ്സ് ബുക്ക് പോസ്റ്റുമായി വി ടി ബെൽറാം

കെ കെ രമയ്ക്കെതിരെ മുൻ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഐ(എം)നെ കടന്നാക്രമിച്ച് മുൻ എംഎൽഎ വി ടി ബെൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതോ ചന്ദ്രശേഖരന്‍റെയും ഭാര്യയുടെയും ‘വിധി’യിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സിപിഐ(എം) പറയുന്നു. “സിപിഐഎം…

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനയുടെ വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്.…

15 -18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് നിർബന്ധം

കുവൈത്ത് സിറ്റി: 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമാണെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസൈദ് അറിയിച്ചു . അവരുടെ പ്രായം, ചെയ്യുന്ന ജോലിയുടെ തരം, ജോലി സമയം എന്നിവ…

പ്രതാപ് പോത്തനെ കുറിച്ച് നടി തെസ്‍നി ഖാൻ; അദ്ദേഹം തന്റെ ഗുരുനാഥൻ

ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. പ്രതാപ് പോത്തന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടി തെസ്നി ഖാൻ രംഗത്ത്. അഭിനയത്തിന്‍റെ ആദ്യ…

ഇന്ധനവില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നു കുവൈത്ത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ധനകാര്യ ഏജൻസികളുടെ ശുപാർശകൾ നടപ്പാക്കില്ലെന്നും ഇന്ധന വില വർദ്ധനവ് അജണ്ടയിലില്ലെന്നും സർക്കാരിന്റെ സബ്സിഡി അവലോകന സമിതി അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾക്ക് തകരാറ്

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലകളിലും നാലു ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.30 ഓടെയാണ് സംഭവം. ഏതാനും മിനിറ്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ബോട്ടിൽ തൊഴിലാളികളില്ലാതിരുന്നതിനാൽ വൻ ദുരന്തം…

കെ കെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത മണിക്ക് ഉണ്ടോ? ഉമ തോമസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. ‘ഇവിടെ ഒരു മഹതി സർക്കാരിനെതിരെ സംസാരിച്ചു. ആ മഹതി ഒരു വിധവയായി. അത് അവരുടെ വിധി. ഞങ്ങളാരും…

രാഷ്ട്രീയ പ്രതിസന്ധി; ഇറ്റലിയില്‍ പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കാതെ പ്രസിഡന്റ്

റോം: രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മരിയോ ഡ്രാഘി സമർപ്പിച്ച രാജി സ്വീകരിക്കാൻ ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്റരെല്ല വിസമ്മതിച്ചു. വ്യാഴാഴ്ചയാണ് രാഷ്ട്രത്തലവൻ പ്രധാനമന്ത്രിയുടെ രാജി തള്ളിയത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പാർലമെന്‍റിനെ അഭിസംബോധന…