Month: July 2022

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രവാസിയെ നാടുകടത്തും

കുവൈറ്റ്: കുവൈറ്റിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ പ്രവാസി അറസ്റ്റിൽ. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. അയാളെ അറസ്റ്റ് ചെയ്യുകയും നാടുകടത്തലിനായി ബന്ധപ്പെട്ട അധികാരിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.…

‘പോഷക ബാല്യം’ പദ്ധതി; അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ്…

കാമ്പസ് പ്ലേസ്മെന്റില്‍ കോഴിക്കോട് എന്‍.ഐ.ടി.ക്ക് വീണ്ടും റെക്കോഡ്

കോഴിക്കോട്: എൻഐടി ഒരിക്കൽ കൂടി കാമ്പസ് പ്ലേസ്മെന്‍റിൽ റെക്കോർഡ് രേഖപ്പെടുത്തി. 2022 ലെ ബിരുദ ബാച്ചിലെ 1,138 വിദ്യാർത്ഥികൾക്ക് കാമ്പസ് തിരഞ്ഞെടുപ്പിൽ ജോലി വാഗ്ദാനം ലഭിച്ചത്. മുൻ വർഷം 714 ഓഫറുകളാണ് ലഭിച്ചത്. ശരാശരി വാർഷിക ശമ്പളം 12.1 ലക്ഷം രൂപയാണ്.…

മങ്കി പോക്സ്: രാജ്യത്തെ ആദ്യ രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ 72 മണിക്കൂറിലും രണ്ട് തവണയാണ് പരിശോധനകൾ നടത്തിയത്. എല്ലാ സാമ്പിളുകളും രണ്ട് തവണ…

കരുവന്നൂർ: സി.ബി.ഐ അന്വേഷണം അനിവാര്യം; സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ ഉന്നതരാണെന്നും സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും…

ട്വന്റി20 റണ്‍വേട്ടയിൽ ഒന്നാമനായി രോഹിത്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി, ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന്, ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ, ഗപ്റ്റിലിനെ മറികടക്കാൻ രോഹിത്തിൻ 20 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. വെസ്റ്റ്…

‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

സൂര്യയുടെ ‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. 12-ാമത് ബെയ്ജിംഗ് മേളയിലെ ടിയന്റാന്‍ പുരസ്‌കാരത്തിനായാണ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ജയ് ഭീം’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം…

ഷക്കീറക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍

മാഡ്രിഡ്: കൊളംബിയൻ ഗായിക ഷക്കീറയ്ക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി സ്പാനിഷ് പ്രോസിക്യൂട്ടർ. 14.5 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റത്തിനാണ് ഷക്കീറയെ ജയിൽ ശിക്ഷയ്ക്ക് വിധേയയാക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എട്ട് വർഷത്തെ തടവിന് പുറമെ 23…

ആന്തരിക അവയവങ്ങൾ നിരീക്ഷിക്കുന്ന സ്റ്റിക്കറുകൾ വികസിപ്പിച്ച് ഗവേഷകർ

യുഎസ് : യുഎസിലെ ഒരു കൂട്ടം എഞ്ചിനീയർമാർ സ്റ്റാമ്പ് വലുപ്പത്തിലുള്ള അൾട്രാസൗണ്ട് സ്റ്റിക്കർ വികസിപ്പിച്ചെടുത്തു. ഈ ഉപകരണത്തിന് ചർമ്മത്തിൽ ഒട്ടിപ്പിടിക്കാനും ആന്തരിക അവയവങ്ങളുടെ തുടർച്ചയായ അൾട്രാസൗണ്ട് ഇമേജിംഗ് 48 മണിക്കൂർ നൽകാനും സാധിക്കും.

രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചു

മും​ബൈ: ര​ണ്‍​ബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മനീഷ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെഡോക്ടർ പറഞ്ഞു. മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് വൻ…