Month: July 2022

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ

ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ. 50 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. മെഡിക്കൽ പരിശോധനയും കരാർ ഒപ്പിടലും മാത്രമാണ് അവശേഷിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ . 45 ദശലക്ഷം യൂറോയാണ് അദ്ദേഹത്തിന് ശമ്പളം ലഭിക്കുക.…

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധവും പാര്‍ലമെന്റില്‍ വിലക്കി

ദില്ലി: നേരത്തെ പാർലമെന്‍റിൽ അൺപാർലമെന്‍ററി ലിസ്റ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വിലക്ക് കൂടി വന്നിരിക്കുകയാണ്. പാർലമെന്‍റിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കരുതെന്നാണ് നിർദ്ദേശം. ലഘുലേഖകളും വിതരണം ചെയ്യാൻ പാടില്ല. മൺസൂൺ സെഷനിൽ ഈ കാര്യങ്ങളെല്ലാം നിരോധിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.…

സംസ്ഥാനത്ത് കുരങ്ങ് വസൂരി; കേന്ദ്ര മെഡിക്കൽ സംഘം സ്ഥിതി വിലയിരുത്തുന്നു

തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. ഇതിനുശേഷം രോഗി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് സംഘം സന്ദർശിക്കും. അതേസമയം, മങ്കിപോക്സ് ബാധിച്ച രോഗി…

ആനി രാജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. “അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍” എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം തനിക്ക് പ്രശ്നമല്ലെന്നും സമയം കിട്ടിയാൽ കെ.കെ. രമയ്‌ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

യുകെയിലെ വിന്റേജ് കാർ മത്സരത്തിൽ സ്റ്റാറായി മൈസൂർ മഹാരാജാവിന് വേണ്ടി നിർമിച്ച കാർ

സൗന്ദര്യത്തിന്‍റെ രാജാവായി ഇന്ത്യൻ ബെന്‍റ്ലി. ഇന്ത്യയ്ക്ക് പുറത്ത് വിന്‍റേജ് മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി യൊഹാൻ പൂനാവാലയുടെ ബെന്‍റ്ലി മാർക്ക് 6 മാറി. യുകെയിൽ നടന്ന ആർആർഇസി കോൺകോഴ്സ് ഡി എലഗൻസ് മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള ഈ വാഹനം…

അമല അനു സഞ്ചരിച്ച കാര്‍ കണ്ടെത്തി അന്വേഷണസംഘം; വ്ളോഗർ ഒളിവിൽ

കൊല്ലം: മാമ്പഴത്തട വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അമല അനു എന്ന വനിതാ വ്ളോഗർ സഞ്ചരിച്ച കാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അമല അനുവിന്‍റെ ജന്മനാടായ തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അതേസമയം സംഭവത്തിൽ കേസെടുത്ത്…

“മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചനയ്ക്ക് നിര്‍ദേശിച്ചു”

അഹമ്മദാബാദ്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുന്നതിനിടെയാണ് ഗുജറാത്ത് പോലീസ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. 2002ലെ…

അമേരിക്കയുടെ വേഗ രാഞ്ജി അലിസൺ ഫെലിക്‌സ് വിരമിക്കുന്നു

അമേരിക്ക: അമേരിക്കയുടെ ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022ലെ അത്‌ലറ്റിക്‌സ് സീസണോടെ താന്‍ ട്രാക്കില്‍ നിന്നും പിന്മാറുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ 20 വർഷം നീണ്ട കരിയറാണ് ഫെലിക്സിനുള്ളത്. ചാമ്പ്യൻഷിപ്പിൽ 13 സ്വർണം ഉൾപ്പെടെ 18 മെഡലുകൾ…

ജാഗ്രത വേണം: മങ്കി പോക്സ് കുട്ടികളിൽ മരണത്തിനിടയാക്കിയേക്കാമെന്ന് വിദഗ്ധർ

ന്യൂഡൽഹി: മങ്കി പോക്സ് രോഗത്തിന് വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികളിൽ ഈ രോഗം മരണത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് എയിംസ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും…

താഴ്ന്ന ജാതി ഏത്? വിവാദമായി സര്‍വകലാശാലയിലെ ചോദ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലത്തെ പെരിയാർ സർവകലാശാലയിലെ എം.എ.ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമാകുന്നു. വിവാദ ചോദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ആര്‍.രാമസ്വാമി ജഗന്നാഥൻ അറിയിച്ചു. മറ്റ് സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലെ അധ്യാപകരാണ് ഈ ചോദ്യം തയ്യാറാക്കിയത്. ചോദ്യപേപ്പർ…