Month: July 2022

മലപ്പുറം ജില്ലയിൽ മഴയെ തുടർന്ന് കനത്ത നാശനഷ്ടം

മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂർണ്ണമായും 20 വീടുകൾ ഭാഗികമായും തകർന്നു. മലപ്പുറം കോട്ടക്കുന്നിൽ നിന്ന് എട്ട് കുടുംബങ്ങളെ ടൗൺ ഹാളിലേക്ക് മാറ്റിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. അരീക്കോട് വില്ലേജിൽ…

‘മെമ്മറി കാർഡ് കോടതിയിലുള്ളപ്പോൾ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളത്’

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണക്കോടതിയിലായിരിക്കുമ്പോഴും ഫോണിൽ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ. സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ സുപ്രീം കോടതി ഉത്തരവ് പ്രോസിക്യൂഷൻ ആയുധമാക്കാനാണ് സാധ്യത.…

പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍; സീസണിലെ മൂന്നാം കിരീടം

സിംഗപ്പൂര്‍: 2022 സീസണിലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തിലേക്ക് എത്തി ഇന്ത്യയുടെ സ്വന്തം പി വി സിന്ധു. സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ചൈനയുടെ യി വാംഗിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്.…

മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂരിൽ നിരീക്ഷണത്തിൽ

കണ്ണൂർ: മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിച്ചുവരികയാണെന്നും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്‍റെ പരിശോധനാഫലം വന്നിട്ടില്ല. ഇത് വന്നാൽ മാത്രമേ ഇത് മങ്കി പോക്സ് ആണോ…

സിൻജിയാങിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി ഷീ ജിന്‍പിങ്

ബീജിങ്: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് ഇന്ത്യയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് സൈനിക മേധാവികളുമായും സൈനികരുമായും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് അപൂർവ്വ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് യോഗം നടന്നത്. പ്രാദേശിക തലസ്ഥാനമായ ഉറുംഖിയിലെ സിൻജിയാങ് സൈനിക ജില്ലയിലെ ഉന്നത…

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടികളിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് . നാളെ ഇരുസഭകളിലും കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.…

‘വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം’

എം.എം മണി നടത്തിയ വിവാദ പരാമർശത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇക്കാര്യത്തിൽ പാർട്ടി നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ലിംഗസമത്വത്തിന് തുറന്ന ചർച്ചയും സംവാദവും അനിവാര്യമാണ്. കെ സി വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും…

ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ലാൻഡിങ്; രണ്ടാഴ്ചയ്ക്കിടെ രണ്ടാം സംഭവം

ന്യൂഡൽഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം പാകിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള…

കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് തന്‍റെ സിനിമയെ ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മുൻകൂട്ടിപ്പറഞ്ഞവർ ‘അസംഘടിതർ’ എന്ന സിനിമയ്ക്ക് ഇടം നൽകാത്തതിൽ അതിശയിക്കാനില്ലെന്നും ഹരീഷ്…

ദിലീപ് കുറ്റാരോപിതന്‍ മാത്രം; രഞ്ജിത്ത്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പൂർണമായും തള്ളിപ്പറഞ്ഞിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത്. ദിലീപിന്‍റെ പേര് മനസ്സിൽ നിന്ന് വെട്ടിമാറ്റേണ്ട സമയമായിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ദിലീപ് ഒരു പ്രതി മാത്രമാണെന്നും കേസ് കോടതിയിൽ ഇരിക്കുകയാണെന്നും…