Month: July 2022

‘ബ്രഹ്മാസ്ത്ര’യുടെ മലയാളം ട്രെയിലർ പുറത്തിറങ്ങി

ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും ബ്രഹ്മാസ്ത്രയുടെ അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെങ്കിൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ മലയാളം ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒരു ദൃശ്യ വിസ്മയമാണെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു. ആലിയ ഇഷയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള ഫാന്‍റസി ട്രൈലോജിയായാണ് ബ്രഹ്മാസ്ത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.…

ലഹരികടത്ത് കേസില്‍ തൊണ്ടിമുതല്‍ മാറ്റി; 28 വര്‍ഷമായിട്ടും കോടതിക്ക് പിടികൊടുക്കാതെ ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വർഷം കഴിഞ്ഞിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടുപോകുകയാണ്. 2014 ഏപ്രിൽ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. മയക്കുമരുന്നുമായി എത്തിയ ആളെ…

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ മന്ത്രി വീണയുടെ പേഴ്സണൽ സ്റ്റാഫില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ്, കെ ബാബു, മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവർ നിയമസഭയിൽ…

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കോവിഡ് രോഗമുക്തി നേടി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സുഖം പ്രാപിച്ചതായും ജൂലൈ 18ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച കൂടി വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം. നാളെ (തിങ്കളാഴ്ച) ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ ശേഷം…

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയിലെ വിദ്യാർത്ഥി സംഘടന തകർത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഫീസിൽ ഗാന്ധിജിയുടെ ഛായാചിത്രം തകർത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം…

ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ

ന്യൂഡൽഹി: ശനിയാഴ്ച വരെ ഇന്ത്യയിൽ 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ശനിയാഴ്ച രാത്രി…

രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി സൗജന്യങ്ങള്‍ നൽകുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ എതിരാളികൾ അങ്ങനെയുള്ളവരാണെന്നും മോദി പറഞ്ഞു. ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ…

‘കോണ്‍ഗ്രസിലെ യുവതികളെയോര്‍ത്ത് കരയൂ’; വേണുഗോപാലിനോട് ആനി രാജ

ന്യൂഡല്‍ഹി: എം.എം.മണിക്കെതിരെ സി.പി.ഐ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സി.പി.ഐയെ കുറ്റപ്പെടുത്താൻ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ശ്രമിക്കരുതെന്ന് ആനി രാജ പറഞ്ഞു. വേണുഗോപാൽ തന്‍റെ പാർട്ടിക്കും അതിലെ യുവതികൾക്കും വേണ്ടി കരയണം. കോൺഗ്രസുകാർ പറയുന്നത് പോലെയല്ല സി.പി.ഐ പ്രവർത്തിക്കുന്നതെന്നും ആനി രാജ…

ശബരിമല ദർശനം പങ്കുവച്ച് കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം ശബരിമല ദർശനം നടത്തിയ അനുഭവം പങ്കുവെച്ചു. ശബരിമല അയ്യപ്പനെ കാണാൻ കഴിഞ്ഞതിന്‍റെ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. സന്നിധാനത്ത് നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അദ്ദേഹം തന്‍റെ അനുഭവം വെളിപ്പെടുത്തിയത്. “ഇന്ന്…

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കായിക വകുപ്പിനോടും കൻ്റോണ്മെൻ്റ് പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതിക്കാരിയായ കുട്ടിയോടൊപ്പം മറ്റ് കുട്ടികൾക്കും കൗൺസിലിംഗ് നൽകും. മറ്റ് കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്…