Month: July 2022

പ്രവാസി അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്

പ്രവാസികൾക്കുള്ള മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കുവൈറ്റ് ഗൾഫ് രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണ്.  അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്തും ഒമാൻ സുൽത്താനേറ്റ് രണ്ടാം സ്ഥാനത്തുമാണ്. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ…

എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ കേസ്

കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…

‘ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയത് എന്നത് നല്ല വാക്കല്ല’

എ.കെ.ജി സെന്‍ററിനെ ആക്രമിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇ പി ജയരാജന് മാത്രമേ വിഷയത്തിൽ മറുപടി പറയാൻ കഴിയൂ. അക്രമസംഭവങ്ങളിൽ സി.പി.ഐ.എമ്മിനെ സംരക്ഷിക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു. നീതി നടപ്പാക്കാനുള്ള ധാർമികബോധമില്ലാത്ത…

സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കള്ളക്കുറിച്ചിയിൽ വൻ സംഘർഷം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉണ്ടായ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നിരവധി പേർക്ക് പരിക്കേറ്റു. 30 ലധികം ബസുകൾ തകർക്കുകയും നിരവധി ബസുകൾ…

കെഎസ്ഇബിയിൽ വിളിച്ച് ചീത്ത പറഞ്ഞു; ഫോണിന് മറുപടി നൽകാൻ ശിക്ഷ നൽകി പോലീസ്

പിറവം: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിനെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചയാൾക്കുള്ള ശിക്ഷ ഓഫീസിൽ ഫോൺ എടുക്കാനുള്ള ചുമതല. മേമുഖം സ്വദേശി സുജിത്തിനാണ് സെക്ഷൻ ഓഫീസിൽ ഫോണിന്‍റെ ചുമതല നൽകിയത്. നേരത്തെ പിറവം സെക്‌ഷനു കീഴിലാണു മേമുഖം ഉൾപ്പെടുന്ന മണീട് പ‍ഞ്ചായത്ത് പ്രദേശം…

ഫഹദ് ചിത്രം മലയൻകുഞ്ഞിന് ആശംസയുമായി സത്യൻ അന്തിക്കാട്

മലയൻകുഞ്ഞിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സൂര്യയും കമൽഹാസനും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഫാസിലിനും സിനിമയ്ക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. അദ്ദേഹം പ്രേക്ഷകർക്ക് എന്തെങ്കിലും പുതുമയുമായേ മുന്നിലേക്കെത്താറുള്ളൂവെന്നും…

ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില

ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില മാസിലാമണി. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള വേദിയിൽ ഒടിടി റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കിൽ സുധ കൊങ്ങര പ്രസാദിന്‍റെ ‘സൂരറൈ പോട്ര്’ ഉൾപ്പെടെയുള്ള സിനിമകൾ എങ്ങനെയാണ് പ്രദർശിപ്പിച്ചതെന്ന് മാസിലാമണി…

തൊണ്ടിമുതൽ മോഷണ കേസ്; ഗതാഗതമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്

തൊണ്ടിമുതൽ മോഷണ കേസിൽ നിർണ്ണായക രേഖ പുറത്തുവന്നതിന് പിന്നാലെ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. തൊണ്ടിമുതൽ …‘പോത്തൻ’ ബ്രില്യൻസ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു ചിത്രവും അദ്ദേഹം…

യുഎഇയിലെ 3 കേന്ദ്രങ്ങളിൽ നിന്നായി ഇന്ന് നീറ്റ് എഴുതുന്നത് 1490 പേർ

അബുദാബി: യു.എ.ഇ.യിലെ 3 കേന്ദ്രങ്ങളിൽ നിന്നായി 1490 പേരാണ് ഇന്ന് നടക്കുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതുന്നത്. അബുദാബി ഇന്ത്യൻ സ്കൂളിൽ നിന്ന് 392 പേരും ദുബായ് ഇന്ത്യൻ സ്കൂളിൽ നിന്ന് 650 പേരും ഷാർജ ഇന്ത്യ…

രാജ്യത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു

ഗുഹാവത്തി: ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് വീണ്ടും റിപ്പോർട്ട് ചെയ്തു. അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കിയതായി ദിബ്രുഗഡിലെ മൃഗസംരക്ഷണ വെറ്ററിനറി ഓഫീസർ…