Month: July 2022

ശ്രീലങ്കൻ തീരത്ത് ചൈനീസ് കപ്പൽ; കേരളവും തമിഴ്നാടും നിരീക്ഷണത്തിൽ

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കപ്പലിൽ നിന്ന് 750 കിലോമീറ്ററിലധികം…

ഓണക്കിറ്റ് വിതരണം ഓഗസ്റ്റിൽ തുടങ്ങും: തുണി സഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ

തിരുവനന്തപുരം: സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മുതൽ ആരംഭിക്കും. കിറ്റിൽ 14 ഇനങ്ങൾ ഉണ്ടാകുമെന്നും ഓണത്തിന് മുമ്പ് വിതരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണക്കിറ്റിന് ആവശ്യമായ നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കി. തുണിസഞ്ചികൾ ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾ ഓണക്കിറ്റിൽ…

ഗുജറാത്ത് കലാപം: തീസ്തയ്ക്കും ആര്‍.ബി ശ്രീകുമാറിനും ജാമ്യം നിഷേധിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് തീസ്ത സെതൽവാദ്, മുൻ ഡിജിപി ആർബി ശ്രീകുമാർ എന്നിവർ അഹമ്മദാബാദ് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. 2002ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിരപരാധികളെ പ്രതി ചേർക്കാൻ വ്യാജരേഖ ചമച്ചെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ജൂൺ 25…

കേരളത്തിൽ ഓഗസ്റ്റ് 3 വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയുടെ സാന്നിധ്യമുള്ളതിനാൽ ബുധനാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ…

രാജ്യത്ത് ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്

ന്യൂഡൽഹി: 2021നെ അപേക്ഷിച്ച് രാജ്യത്ത് ഓരോ വർഷവും ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022ൽ രാജ്യത്ത് ആകെ 203 ഉഷ്ണതരംഗ ദിവസങ്ങളാണ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 28 ദിവസമായിരുന്നു ഉത്തരാഖണ്ഡിലെ ഉഷ്ണതരം​ഗ പ്രതിഭാസത്തിന്റെ ദെെർഘ്യം.…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഗുരുരാജ വെങ്കലം നേടി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ രണ്ടാം മെഡൽ നേടി. പുരുഷൻമാരുടെ 61 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി. 269 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം സ്വന്തമാക്കിയത്. സ്നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ…

വഴികാണിക്കാൻ 11 വർഷത്തെ ഇടവേളക്കുശേഷം ഗൂഗിൾ സ്ട്രീറ്റ് വ്യൂ എത്തുന്നു

ഒരിടവേളയ്ക്ക് ശേഷം, ഗൂഗിൾ സ്ട്രീറ്റ് വ്യൂ വീണ്ടും രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങി. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ തിരിച്ചെത്തിയത്. സ്വകാര്യതാ പ്രശ്നങ്ങളെ തുടർന്ന് 2011ലാണ് സ്ട്രീറ്റ് വ്യൂ ആപ്പ് സർക്കാർ നിരോധിച്ചത്. ഉപഭോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ…

പട്ടികജാതി വികസനഫണ്ട് തട്ടിപ്പ്: അഞ്ച് പേര്‍ക്ക് തടവും പിഴയും

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. പട്ടികജാതി വികസന വകുപ്പ് മുൻ ഡയറക്ടർ കെ.എസ്.രാജൻ, ഫിനാൻസ് ഓഫീസർ ശ്രീകുമാർ ഉൾപ്പെടെ അഞ്ച് പേരെയാണ് ശിക്ഷിച്ചത്. ജില്ലാ ഡെവലപ്മെന്റ്…

‘മൊഴിമാറ്റം സ്വാധീനത്താല്‍’; പരാതിയുമായി മധുവിന്റെ കുടുംബം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതിയുമായി മധുവിന്‍റെ കുടുംബം. മധുവിന്‍റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പ്രതികളുടെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴി മാറ്റിയത്. ഇക്കാര്യം അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കുടുംബം പരാതിയിൽ…

തമിഴ്നാട്ടിലെ 534 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനം ഉടൻ

ചെന്നൈ: വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലെ 534 ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഫിഷറീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ മുരുകൻ പറഞ്ഞു. 26,316 കോടി രൂപ ചെലവിൽ 24,680 അജ്ഞാത…