Month: July 2022

ഇനി ഫോൺ സ്വയം റിപ്പയർ ചെയ്യാം; പുതിയ നിയമത്തിനായി ശ്രമം തുടങ്ങി

മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ‘റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്’ അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഒരേ സമയം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കുകയും ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയുമാണ്…

പരിസ്ഥിതി ലോല മേഖല; കൂടുതല്‍ ചര്‍ച്ചയ്ക്കു ശേഷം കേരളം ഹര്‍ജി നല്‍കും

തിരുവനന്തപുരം: കൂടുതൽ ചർച്ചകൾക്ക് ശേഷം പരിസ്ഥിതി ലോല ഉത്തരവിനെതിരെ കേരളം ഹർജി നൽകും. അനുകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും തേടും. മറ്റ് സംസ്ഥാനങ്ങൾ തേടുന്ന മാര്‍ഗങ്ങളും പരിശോധിക്കും. ന്യൂഡൽഹിയിൽ അഡ്വക്കേറ്റ് ജനറൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റുമുള്ള…

‘ആർആർആർ’ സിനിമയെ പ്രശംസിച്ച് ‘ഡോക്‌ടർ സ്‌ട്രേഞ്ച്’ സംവിധായകൻ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജമൗലിയുടെ ‘ആർആർആർ’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ആർആർആർ. 650 കോടി രൂപയാണ് ചിത്രത്തിന്‍റെ നിർമ്മാണച്ചെലവ്. മാർച്ച് 25ന് ആദ്യ…

ഐസിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. രണ്ട് സെമസ്റ്ററുകളിലായാണ് പരീക്ഷ നടന്നത്. രണ്ടിനും തുല്യ വെയ്റ്റേജ് നൽകിയാണ് അന്തിമ ഫലം. പരീക്ഷാഫലം പുനഃപരിശോധിക്കുന്നതിനുള്ള അപേക്ഷ വെബ്സൈറ്റ് വഴി സമർപ്പിക്കാം. ഒരു വിഷയത്തിന് 1,000 രൂപയാണ്.

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് ഭാഗത്ത് സജീവമായിരുന്ന മൺസൂൺ പാത്തി ഇന്ന് മുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. അതിനാൽ, ഉത്തരേന്ത്യയിൽ കനത്ത…

പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐ

പാർട്ടി നയത്തിൽ മാറ്റമില്ലാതെ തുടരാനാണ് സി.പി.ഐയുടെ തീരുമാനം. 24-ാമത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന സി.പി.ഐയുടെ രാഷ്ട്രീയ പ്രമേയം നിലവിലെ രാഷ്ട്രീയ നയം തുടരുക എന്നതാണ്. ഇടത് ഐക്യം ശക്തിപ്പെടുത്താനും പ്രമേയം നിർദ്ദേശിക്കുന്നു. അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നത്…

കത്തിയ ഗന്ധം; കോഴിക്കോട്–ദുബായ് വിമാനം മസ്കറ്റിൽ അടിയന്തരമായി ഇറക്കി

മസ്‌കറ്റ്: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ അടിയന്തരമായി ഇറക്കി. ഫോർവേഡ് ഗാലറിയിൽ നിന്ന് കത്തുന്ന ഗന്ധം വന്നതിനെ തുടർന്നാണ് നടപടി. എന്നാൽ, എഞ്ചിനിൽ നിന്നോ എപിയുവിൽ നിന്നോ പുക പുറത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഡിജിസിഎ അധികൃതർ…

ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇടപെടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയില്‍ ഇന്ത്യ ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള എഐഡിഎംകെ, ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിൽ വിളിച്ചുചേർത്ത സർവകക്ഷി…

200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍റെ 200 കോടി ഡോസുകൾ പൂർത്തിയാക്കിയത് രാജ്യത്തിന്‍റെ ചരിത്ര സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുതിർന്നവരിൽ 98 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും 90 ശതമാനം പേർക്ക് ഒരു ഡോസും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട…

ബീഹാർ മിലിട്ടറി പോലീസ് സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു

ബീഹാർ: ജാമുയിൽ ബീഹാർ മിലിട്ടറി പോലീസ് (ബിഎംപി) സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 23 ജവാൻമാർക്ക് പരിക്കേറ്റു. മുസാഫർപൂരിൽ നിന്ന് ജാമുയിലേക്ക് പോവുകയായിരുന്ന വാഹനം മലയ്പൂരിൽ വച്ച് മറിയുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബിഎംപി ജവാൻമാരുമായി ബസ്…