Month: July 2022

നിയമക്കുരുക്കിൽ പൊന്നിയിൻ സെൽവൻ; വിക്രമിനും മണിരത്‌നത്തിനും എതിരെ നോട്ടീസ്

‘പൊന്നിയിൻ സെൽവന്‍റെ’ ടീസർ സിനിമാപ്രേമികൾക്കിടയിൽ തരംഗമാകായതിന് പിന്നാലെ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ‘പൊന്നിയിൻ സെൽവനിൽ’ ചോളന്മാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടൻ വിക്രമിനും സംവിധായകൻ മണിരത്നത്തിനുമെതിരെ അഭിഭാഷകൻ സെൽവമാണ് കോടതി നോട്ടീസ് അയച്ചത്. ചോളന്മാർക്ക് പരമ്പരാഗത അടയാളമായ നാമം…

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാന്‍

മസ്‌കറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 200ലധികം തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് വിലക്കി തൊഴിൽ മന്ത്രി മഹദ് ബിൻ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്‍റെ ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി…

മാലിന്യക്കൂമ്പാരത്തില്‍ മോദിയുടെയും യോഗിയുടെയും ചിത്രം; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ മഥുര നഗർ നിഗം മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.…

‘പണവും സമയവും ഊർജവും പാഴാക്കി’; ട്വിറ്റർ-മസ്ക് വിഷയത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

സോഷ്യൽ മീഡിയ ഭീമൻമാരായ ട്വിറ്ററിനെ സ്വന്തമാക്കാനുള്ള തന്‍റെ പദ്ധതി ഉപേക്ഷിച്ചതിന് ടെസ്ല മേധാവി ഇലോൺ മസ്കിനെതിരായ കോടതി നടപടികളിൽ പ്രതികരണവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററും മസ്കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്‍റെ ലേഖനം പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര തന്‍റെ അഭിപ്രായം…

വെടിയുണ്ട തടഞ്ഞത് മൊബൈൽ ഫോൺ! ഉക്രൈൻ സൈനികന് ലഭിച്ചത് ‘രണ്ടാം ജന്മം’

റഷ്യ, യുക്രൈൻ യുദ്ധത്തിനിടെ വെടിയുണ്ട തടഞ്ഞ് സൈനികന്‍റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ഒരു മൊബൈൽ ഫോൺ. ജാക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐഫോൺ 11 പ്രോയാണ് സൈനികനെ ബുള്ളറ്റിൽ നിന്ന് രക്ഷിച്ചത്. വൈറലായി വിഡിയോയിൽ തന്റെ ബാക്ക്പാക്കിൽ നിന്ന് സൈനികൻ ഐഫോൺ പുറത്തെടുക്കുന്നത് കാണിക്കുന്നു…

ബഫര്‍ സോണിൽ ഹര്‍ജി നല്‍കില്ല; തീരുമാനം കൂടിയാലോചനയ്ക്ക് ശേഷമെന്ന് സര്‍ക്കാര്‍

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സംസ്ഥാന സർക്കാർ വൈകും. ഹർജി നാളെ സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സുപ്രീം കോടതി വിധി ഏറ്റവും കൂടുതൽ ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം പരിഗണിച്ച് പൊതു ഹർജി നൽകാനാണ് ആലോചന.…

മങ്കി പോക്‌സ്: രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: മങ്കിപോക്സ് രോഗിയുമായി അടുത്തിടപഴകിയ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് ജില്ലകളിലായുള്ള മറ്റുള്ളവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര…

മങ്കിപോക്‌സ്; വിമാനത്താവളങ്ങളിൽ ഹെല്‍പ്‌ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനും അവർക്ക്…

ചില്ലറ വിൽപനയ്ക്ക് ജിഎസ്ടിയില്ല, പാക്കറ്റ് ഉല്‍പന്നങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. പാക്കറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ നികുതി ഈടാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചില്ലറയായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് നികുതി ബാധകമല്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, ആശങ്ക പൂർണ്ണമായും…

പ്ലസ് വണ്‍ അപേക്ഷാ തീയതി നീട്ടിയേക്കും

തിരുവനന്തപുരം: പ്ലസ് വൺ അപേക്ഷാ തീയതി നീട്ടാൻ സാധ്യത. പ്ലസ് വൺ അപേക്ഷാ തീയതി നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവസരം നൽകാനാണ് തീരുമാനം. എങ്ങനെ അപേക്ഷിക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഉദ്യോഗസ്ഥതല…