Month: July 2022

കിഫ്ബി സാമ്പത്തിക ഇടപാടിൽ ഇ.ഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. നോട്ടീസ് ലഭിച്ചാലും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് ലഭിക്കാതെ അന്വേഷണത്തിന്‍റെ ഭാഗമായി എങ്ങനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബിയിലെ…

48 മണിക്കൂർ; ഇന്ത്യയിൽ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങള്‍

ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്നങ്ങൾ കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തി. വെള്ളി,ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഹൈഡ്രോളിക്…

കോവിഡ് കാരണം 25 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നഷ്ടമായി

2021 ൽ, 25 ദശലക്ഷം കുട്ടികൾക്ക് ജീവൻരക്ഷാ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്‍റെയും പുതിയ റിപ്പോർട്ട്. ഇത് വിനാശകരവും എന്നാൽ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്നതുമായ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിച്ചു. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ…

നഗ്നനായി മോഷണം; കള്ളന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ

തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനെത്തിയ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ, വീഡിയോ എന്നിവ പുറത്തു വിട്ട് കടയുടെ ഉടമ. മോഷണത്തിന് വന്ന മോഷ്ടാവിന്‍റെ ചിത്രങ്ങൾ ഫ്ളക്സ് ബോർഡിൽ പ്രിന്റ് ചെയ്തും പ്രദർശിപ്പിച്ചിട്ടുണ്ട്. ബോർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മോഷണത്തിന്‍റെ ദൃശ്യങ്ങൾ കാണാൻ കഴിയും.…

ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ജയിക്കാൻ ആവശ്യമായ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇന്ത്യ 21ന് പരമ്പര സ്വന്തമാക്കി. രണ്ടാമത് ബാറ്റ്…

മങ്കി പോക്സ്; കേന്ദ്ര സംഘവും ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം : കുരങ്ങ് വസൂരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജന്മനാടായ കൊല്ലത്തും എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യപ്രവർത്തകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സംഘം…

ജമാല്‍ ഖഷോഗിയുടെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുഎഇ

അബുദാബി: 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട വിമത സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മുൻ അഭിഭാഷകനും അമേരിക്കൻ പൗരനുമായ അസിം ഗഫൂറിന് യുഎഇ മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ…

നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ തട്ടിപ്പ് കേസ്

ഒറ്റപ്പാലം (പാലക്കാട്): സിനിമാ നിർമ്മാണത്തിന്‍റെ പേരിൽ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകാത്തതിന് താരദമ്പതികൾക്കെതിരെ കേസെടുത്തു. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്‍റെ പരാതിയിലാണ് നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. 3.14 കോടി രൂപയാണ് ‘കൂദാശ’…

“രാജ്യത്തെ മേഘവിസ്‌ഫോടനത്തിന് പിന്നില്‍ വിദേശരാജ്യങ്ങളുടെ ഗൂഢാലോചന”; കെ.സി.ആർ

ഹൈദരാബാദ്: ഗോദാവരി നദീതടം ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശരാജ്യങ്ങളുടെ പങ്ക് സംശയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഭദ്രാദ്രി-കോതാഗുഡം ജില്ലയിലെ പ്രളയബാധിത പട്ടണമായ ഭദ്രാചലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമായി…

സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…