Month: July 2022

ഡോര്‍ട്ട്മുണ്ടിന്റെ പുതിയ താരം സെബാസ്റ്റ്യന്‍ ഹാളറിന് കാന്‍സര്‍ 

മ്യൂണിക്ക്: ബുണ്ടസ് ലിഗയിൽ ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയ സെബാസ്റ്റ്യൻ ഹാളർക്ക് അർബുദം സ്ഥിരീകരിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. പ്രീ സീസണിന്‍റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് സെബാസ്റ്റ്യൻ ഹാളർക്ക് വൃഷണ അർബുദം സ്ഥിരീകരിച്ചത്. സ്വിറ്റ്സർലൻഡിലെ ബദ്രഗാസിൽ…

റഷ്യന്‍ കപ്പല്‍ കൊച്ചിയില്‍ അറസ്റ്റിലായി

കൊച്ചി: ഇന്ധന വില നല്‍കാത്തതിനെക്കുറിച്ചുള്ള പരാതിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ചരക്കുമായി പോയ റഷ്യൻ കപ്പൽ കൊച്ചിയിൽ പിടികൂടി. യൂറോപ്യൻ രാജ്യമായ എസ്റ്റോണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് കപ്പലിനുള്ള ഇന്ധനം നൽകേണ്ടത്. റഷ്യൻ കപ്പൽ ‘എം.വി.മയ’ കൊച്ചി തുറമുഖത്ത്…

ഡൽഹിയിൽ കാറുകളില്‍ ഇനി ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറുകൾക്ക് ഇന്ധനം സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വിവിധ ഇന്ധനങ്ങളെ സൂചിപ്പിക്കുന്ന കളർ കോഡുള്ള ഇന്ധന സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഘടിപ്പിക്കണം. ഡീസലില്‍ ഓടിക്കുന്ന വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പെട്രോള്‍, സി.എന്‍.ജി. ഇന്ധനങ്ങളില്‍…

കണ്ണൂരിൽ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി

പിലാത്തറ: സംസ്ഥാനത്ത് രണ്ടാമത് മങ്കിപോക്സ് ബാധിച്ച പയ്യന്നൂർ സ്വദേശിയായ യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം. ശനിയാഴ്ച രാത്രിയാണ് 31കാരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മങ്കിപോക്സ് കണ്ടെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപിന്‍റെ നേതൃത്വത്തിൽ മെഡിസിൻ, ഡെർമറ്റോളജി…

കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഫലമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.…

“വിജയ് യേശുദാസും റിമി ടോമിയും നാണംകെട്ട റമ്മി പരസ്യങ്ങളിൽ നിന്ന് പിന്മാറണം”

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി ഗണേഷ്കുമാർ എം.എൽ.എ പറഞ്ഞു. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത്. നമ്മുടെ ആദരണീയരായ കലാകാരൻമാർ ഇത്തരം സാമൂഹ്യവിരുദ്ധമായ പരസ്യങ്ങളിൽ പങ്കെടുക്കുന്നത്…

വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി…

നീറ്റ് പരീക്ഷയിൽ വസ്ത്രമഴിച്ച് പരിശോധിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂ‍ഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ അടിയന്തര പ്രമേയത്തിന്…

വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു

കൊഴിഞ്ഞാമ്പാറ: ബന്ധുവിന്‍റെ വീട്ടിൽ തേങ്ങ ഇടുന്നതിനിടെ കബഡി താരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്‍റെയും ജപമാല മേരിയുടെയും മകൻ ഫിലിപ്പ് അൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്. സംസ്ഥാന സീനിയർ കബഡി ടീം അംഗവും കോയമ്പത്തൂർ…

അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഊരിമാറ്റിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്. വിഷയത്തിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. കേസ് അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കോളേജിൽ എത്തിച്ച് സി.സി.ടി.വി…