Month: July 2022

മഹാവീര്യർ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ’ ഈ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. കോർട്ട് റൂം ഫാന്‍റസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്‍റെ ഓൺലൈൻ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. നർമ്മവും ഫാന്‍റസിയും തികച്ചും വ്യത്യസ്തമായ രീതിയിൽ…

സൈബർ സുരക്ഷ വർധിപ്പിക്കാൻ ‘വാണിങ്’ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഖത്തര്‍

ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് ‘വാണിങ്’ എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു. ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി…

വാക്കുകള്‍ വളച്ചൊടിച്ചു, ദു:ഖമുണ്ട്; നിയമസഭയിൽ വിശദീകരണവുമായി സജിചെറിയാന്‍

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഉന്നത രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും സജി ചെറിയാൻ എം.എൽ.എ നിയമസഭയിൽ വിശദീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കിനോ ഒരു ശ്രമവും ഉണ്ടായിട്ടില്ല. തന്‍റെ 43…

രാജ്യത്ത് 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തെ അപേക്ഷിച്ച് 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 25 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ…

കാലാവസ്ഥയടക്കം പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് റോഡ് തകര്‍ച്ചയില്‍ പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലാവസ്ഥയാണ് കേരളത്തിലെ റോഡുകൾ തകരാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും തയ്യാറാക്കുകയും ചെയ്യുന്നുണ്ടെന്നും റോഡുകളുടെ ഗുണനിലവാരം ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ…

‘ആസാദി കാ അമൃത് മഹോത്സവ്’ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക പുറത്ത്

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരും. ഇവരുടെ ഹ്രസ്വ ജീവചരിത്രം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി സിപിഐ(എം) എംപി എ ആരിഫിനെ അറിയിച്ചു.…

ബഫര്‍സോണ്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനംമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീം കോടതി വിധിയും ബഫർ സോൺ നിർദേശങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജനവാസ…

മനസ്സുതൊട്ട ​ചിത്രങ്ങൾ; ജയ് ഭീമിനേയും ജനഗണമനയേയും അഭിനന്ദിച്ച് കുമാരസ്വാമി

ജയ് ഭീം, ജനഗണമന എന്നിവ സമീപകാലത്ത് കോടതിമുറി പശ്ചാത്തലമായി വന്ന രണ്ട് സിനിമകളാണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് ചിത്രങ്ങളെയും അഭിനന്ദിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കൊവിഡ് ബാധിതനായ ശേഷം വീട്ടിലിരുന്ന് താൻ കണ്ട ഏറ്റവും…

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 21 വരെ നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ജൂലൈ 21ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉച്ചയ്ക്ക് ഒരു മണി വരെ തീയതി നീട്ടി ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 21…

ലക്നൗ ലുലുമാളിൽ സന്ദർശകരുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 7ലക്ഷം കവിഞ്ഞു

ലക്നൗ: ഒരാഴ്ചയ്ക്കുള്ളിൽ ലുലു മാൾ ലക്നൗ നിവാസികളുടെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളിലൊന്നായി മാറി. മാൾ തുറന്ന ആദ്യ ആഴ്ചയിൽ 7 ലക്ഷത്തിലധികം സന്ദർ ശകരാണ് മാൾ സന്ദർശിച്ചത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം ആളുകളാണ് മാൾ സന്ദർശിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിലും…