Month: July 2022

ദിലീപിന്റെ കേസിൽ പ്രതികരിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ കെഎം ആന്റണി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ദിലീപിന്‍റെ അഭിഭാഷകരായ രാമൻ പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ അന്വേഷണം നടന്നോ എന്ന് സംശയമുണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എം ആന്‍റണി. ബാക്കിയെല്ലാ കാര്യങ്ങളിലും, അന്വേഷണം പൂർത്തിയായെന്ന് പറയാം. അഭിഭാഷകരുടെ പങ്കല്ലാതെ മറ്റേതെങ്കിലും…

റിയാലിന്‍റെ വിനിമയ നിരക്ക് 208 രൂപയിലേക്ക്

മ​സ്ക​ത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ശക്തമായതോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 208 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് റിയാലിന് 207.20 രൂപ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര കറൻസി പോർട്ടർ…

‘റോഡുകളുടെ ശോച്യാവസ്ഥ’യിൽ കാലാവസ്ഥയെ പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥയുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് എൽദോസ് കുന്നപ്പള്ളി നിയമസഭയിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ…

‘ഉന്നതതല ഗൂഢാലോചന’: ശബരീനാഥിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയെ കബളിപ്പിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാക്ഷിയായി വിളിച്ചുവരുത്തിയ ആളെ ചോദ്യം ചെയ്യൽ പോലും…

ബാലാമണിയമ്മയ്ക്ക് 113-ാം ജന്മവാർഷികം; ആദരവുമായി ഗൂഗിൾ ഡൂഡിൽ

മലയാളത്തിലെ പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന്. കവിതകളിലൂടെയും കഥകളിലൂടെയും മലയാളത്തിന്‍റെ അഭിമാനമായി മാറിയ ബാലാമണിയമ്മ, മാതൃത്വത്തിന്‍റെ കവയിത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. ബാലാമണിയമ്മയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിൾ പ്രത്യേക ഗ്രാഫിക്സുള്ള ഡൂഡിൽ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ദേവിക രാമചന്ദ്രൻ…

രാജി ധാർമികത ഉയർത്തിപ്പിടിച്ച്; സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി മുൻ മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും,മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കമെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും…

‘കുറി’ സിനിമയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; നേരിട്ട് ടിക്കറ്റ് എടുത്താൽ 50% കിഴിവ്

വരാനിരിക്കുന്ന ചിത്രമായ ‘കുറി’യുടെ ആദ്യ ആഴ്ചയിൽ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് നിർമ്മാതാവ് സിയാദ് കോക്കർ. റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകളിൽ മൂന്നിൽ കൂടുതൽ പേർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്താൽ 50% കിഴിവ് ലഭിക്കും. ‘കുറി’…

മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്കുകൾക്ക് തീപിടിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ തീപിടുത്തം. തീപിടുത്തത്തിൽ ഏഴ് ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഗംഗാധാമിനടുത്തുള്ള ഇ-ബൈക്ക് ഷോറൂമിലാണ് സംഭവം. ചാർജ്ജിംഗിനായി ബൈക്കുകൾ…

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കസാറ്റ്കിന തന്റെ പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും…

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറി

ശ്രീലങ്ക: ശ്രീലങ്കയിൽ നാളെ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷിയിൽ നിന്ന് കൂറുമാറിയ മുൻ മന്ത്രി ഡാളസ് അളഹപെരുമയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം, ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന്…