Month: July 2022

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തോടടുത്ത് ഋഷി സുനാക്

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്‍സര്‍വേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന് നാലാം ഘട്ട വോട്ടെടുപ്പിൽ 118 വോട്ടുകളാണ് ലഭിച്ചത്. നാലാം റൗണ്ടിൽ മൂന്നാം റൗണ്ടിനേക്കാൾ മൂന്ന് വോട്ടുകൾ അധികം ലഭിച്ചു.…

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി രൂപ

ദില്ലി: ചരക്ക് സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35266 കോടി രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകേണ്ടി…

ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ലഭിക്കാൻ സാധ്യത

ഇന്ത്യൻ ഫുട്ബോളിന് ഫിഫയുടെ വിലക്ക് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്‍റെ വിലക്ക് ഒഴിവാക്കാനുള്ള മാർഗം എ.ഐ.എഫ്.എഫിന്‍റെ ഭരണഘടനാ കരട് എത്രയും വേഗം സുപ്രീം കോടതിയിൽ സമർപ്പിക്കുകയും തുടർന്ന്, അനുമതി വാങ്ങി പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും, പുതിയ എ.ഐ.എഫ്.എഫ് കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നു.…

ശബരീനാഥനെ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം; പ്രതിഷേധിച്ച് സിപിഎം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. വഞ്ചിയൂർ കോടതി വളപ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് അനുകൂലമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും…

“ശ്രീലങ്കയിലെ പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്”

ന്യൂഡല്‍ഹി: അയൽരാജ്യമായ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജയശങ്കർ. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇന്ത്യയിൽ അത്തരമൊരു സാഹചര്യത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നതിനാലാണ്…

ചിമ്പാൻസി ആമയുമായി ആപ്പിൾ പങ്കിടുന്നു;വീഡിയോ വൈറൽ

ചിമ്പാൻസി ആമയുമായി ആപ്പിൾ പങ്കിടുന്ന വീഡിയോ വൈറൽ ആകുന്നു. തന്‍റെ അടുത്തിരിക്കുന്ന ആമയ്ക്ക് ചിമ്പാൻസി ആപ്പിൾ നൽകുന്നത് കാണാം. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ , കുരങ്ങൻ ആമയുമായി ആപ്പിൾ പങ്കിടുന്നു. അസാധാരണമായ സൗഹൃദം കാണിക്കുന്നു.

“ശിവസേന അത്രപെട്ടെന്നൊന്നും തളരുമെന്ന് ആരും കരുതേണ്ട”; ഷിന്‍ഡെ വിഭാഗത്തിനെതിരെ സഞ്ജയ് ജാദവ്

മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് ജാദവ്. ശിവസേന പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത്യാഗ്രഹത്തിന് പരിമിതികളുണ്ടാകണമെന്നും സഞ്ജയ് ജാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധി അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്…

റയൽ മാഡ്രിഡിന്റെ പ്രീസീസൺ; സ്ക്വാഡ് പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് പ്രീ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ സംഘമാണ് ആഞ്ചലോട്ടിക്കൊപ്പം അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ചൗമെനിയും റുദിഗറും സ്ക്വാഡിൽ ഉണ്ട്. ഈ ട്രാൻസ്ഫറിൽ അവർ മാത്രമാണ് വിൻഡോയിൽ റയൽ മാഡ്രിഡിലെത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയ റയൽ…

ഗൾഫ് വിമാന നിരക്കിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എം…

ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു; സതീശൻ

തിരുവനന്തപുരം: മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചത് സർക്കാരിന് വലിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരീനാഥനെ ജയിലിലടയ്ക്കാനുള്ള ഗൂഡാലോചന പൊളിഞ്ഞെന്നും, സ്വർണക്കടത്ത് കേസിൽ നിന്ന് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി…