Month: July 2022

ഖത്തർ റിയാലിന് 21 രൂപ 95 പൈസ; കുതിച്ചുയർന്ന് വിനിമയ നിരക്ക്

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്ക് കുതിച്ചുയർന്നു. ഇന്നലെ രൂപയ്ക്കെതിരെ ഖത്തർ റിയാലിന്‍റെ വിനിമയ നിരക്ക് 21 രൂപ 95 പൈസയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ, മോണിറ്ററി എക്സ്ചേഞ്ചുകളിലെ ഉപഭോക്താക്കൾക്ക് 21 രൂപ 84…

രാജ്യത്ത് 24 മണിക്കൂറിനിടെ 2,000 കോവിഡ് കേസുകളുടെ വർദ്ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയിൽ 20,557 പുതിയ കൊറോണ വൈറസ് അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,38,03,619 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 1,45,654 ആയി. മൊത്തം അണുബാധയുടെ 0.33 ശതമാനമാണിത്. 40 പുതിയ മരണങ്ങൾ…

ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ വൻ വളർച്ച നേടി ഒമാൻ

മ​സ്ക​റ്റ്: കോവിഡ് -19 മഹാമാരി നാശം വിതച്ച കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലയളവിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വലിയ സ്വീ​കാ​ര്യ​ത​ ലഭിച്ചു. 2020ൽ…

ശബരീനാഥിന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.…

ഒമാനിൽ മഴ തുടരും; ജാഗ്രത വേണമെന്ന് നിർദേശം

മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. മസ്കറ്റ്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്. ന്യൂനമർദ്ദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ്…

മങ്കിപോക്സ് ; കേന്ദ്രസംഘം ഇന്ന് കണ്ണൂരിൽ

കണ്ണൂർ: മങ്കിപോക്സ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിനെ ചികിത്സിക്കുന്നത് അഞ്ചംഗ മെഡിക്കൽ ബോർഡ്. ഡെർമറ്റോളജി വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ.എസ്.രാജീവ്, ചെസ്റ്റ് ഡിസീസസ് വിഭാഗം മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഡി.കെ. മനോജ്, മെഡിസിൻ…

‘സുരക്ഷാ ഏജൻസി പറഞ്ഞിട്ടാണ് വസ്ത്രം മാറ്റാൻ മുറി തുറന്ന് കൊടുത്തത്’

ആയൂർ : നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് കുട്ടികളെ പരിശോധിക്കാൻ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ആയൂർ മാർത്തോമ്മാ കോളേജ് ജീവനക്കാരിയായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് സുരക്ഷ ഏജൻസിക്കെതിരെ രം​ഗത്ത് വന്നത്. കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗമുള്ളതിനാൽ…

‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു

‘റോക്കട്രി: ദി നമ്പി ഇഫക്ട്’ ജൂലൈ 1 ന് പ്രദർശനത്തിനെത്തി. എല്ലായിടത്തും മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 26 ന് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം നാല് ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം…

1500 മീറ്റര്‍ ജേതാവായി ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാന്‍; വിജയം വിളിച്ചുപറഞ്ഞ് അച്ഛന്‍

“അതെ എന്റെ മകന്‍, അവന്‍ ലോകചാമ്പ്യനായിരിക്കുന്നു” കമന്‍ററി ബോക്സിൽ നിന്ന് വൈറ്റ്മാന്‍റെ വിജയം വിളിച്ചു പറഞ്ഞ് അച്ഛൻ. അദ്ദേഹത്തിന്‍റെ പിതാവ് ജെഫ് വൈറ്റ്മാൻ സ്റ്റേഡിയത്തിലെ ഒരു അനൗൺസർ കൂടിയാണ്. ജെയ്ക് വൈറ്റ്മാന്‍റെ വിജയം പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മകന്‍റെ വിജയം…

വഖഫ് നിയമനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്; നിയമനത്തിന് പുതിയ സംവിധാനം

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു…