Month: July 2022

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

അമേരിക്ക : ഇന്‍റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്സ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീ സീസൺ ആരംഭിച്ചു. മയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ ബാഴ്സയ്ക്കായി സ്കോർ ചെയ്തു, ഓരോ…

വെള്ളിയാഴ്ച മുതൽ പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ സ്‌പൈസ് ജെറ്റ്

ദില്ലി: സ്പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും, ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും, മുംബൈയിലിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മഥുരയിലേക്കും, വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും, കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന…

പുതിയ കായികനയം വരുന്നു; ജനപ്രിയ ഇനങ്ങളില്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി

തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്,…

ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ

ഡ്യൂറണ്ട് കപ്പിന്‍റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഐ ലീഗ് ക്ലബ്ബായ സുദേവ ഡൽഹി എഫ്സി, ആർമി ഗ്രീൻ, ഐഎസ്എൽ ക്ലബ്ബുകളായ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ഡ്യൂറണ്ട്…

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ‘ഗന്ധ ഗുഡി’ ഒക്ടോബർ 28 ന് തിയേറ്ററുകളിൽ

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രമായ ഗന്ധ ഗുഡി തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഗന്ധ ഗുഡി ഒക്ടോബർ 28 ന് തിയേറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാവ് അശ്വിനി പുനീത് രാജ്കുമാർ പറഞ്ഞു. പുനീതിന്റെ ഒന്നാം ചരമവാർഷികത്തിന് ഒരു ദിവസം മുമ്പ് സിനിമ…

വധശ്രമ ഗൂഢാലോചനക്കേസിൽ വാട്‌സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ വാട്സ്ആപ്പ് ചാറ്റ് തെളിവല്ലെന്ന് കോടതി. കേസിൽ തെളിവിലേയ്ക്കായി ഒന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ശബരീനാഥിന്‍റെ ജാമ്യ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ശബരീനാഥിനെതിരായ കേസിൽ തെളിവായി കണക്കാക്കാനാകില്ല. മുഖ്യമന്ത്രിയെ വധിക്കാനുള്ള…

‘എല്ലാ കരുത്തും ഉപയോഗിക്കുക’; കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി

എല്ലാ ശക്തിയുമെടുത്ത് മത്സരിക്കാൻ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചിരുന്നു. 215 അത്ലറ്റുകളും…

ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഒളിമ്പ്യൻ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. എന്തുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഹിന്ദി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹിന്ദിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയെന്നായിരുന്നു ഉഷയുടെ മറുപടി. കായികരംഗത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സത്യപ്രതിജ്ഞാ…

അവസാനം പിൻവലിച്ചു ; ‘വിധി’ പരാമര്‍ശം പിന്‍വലിച്ച് മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ വിവാദ പരാമർശം എം എം മണി പിൻവലിച്ചു. പരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്. “ഇത് ഞാൻ മറ്റൊരു ഉദ്ദേശ്യത്തോടെയും നടത്തിയ പ്രസ്താവനയായിരുന്നില്ല. എന്നാൽ പരാമർശങ്ങൾ മറ്റൊരു രീതിയിൽ…

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ; സ്റ്റീപിൾചേസിൽ സാബ്‌ലെയ്ക്ക് 11–ാം സ്ഥാനം

യുജീൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ നിരാശപ്പെടുത്തി. ദേശീയ റെക്കോർഡ് ഉടമയായ സാബ്‌ലെ ഫൈനലിൽ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ 8:18.75 മിനിറ്റിനുള്ളിൽ ഫൈനലിലേക്ക് യോഗ്യത നേടിയ സാബ്‌ലെ 8:31.75 മിനിറ്റിലാണാ…