Month: July 2022

തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം

തൃശൂര്‍: തൃശൂരിൽ ഇന്ന് രാവിലെ മരിച്ച 22 വയസുകാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍. യുവാവിന്‍റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പാണ് ചാവക്കാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് വിദേശത്ത് നിന്ന് വന്നതാണ്. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക്…

മൺസൂൺ മഴയിൽ അസാധാരണ മാറ്റം; വൈകുന്നേരങ്ങളിൽ ഇടിയും മിന്നലും

കോട്ടയം: മൺസൂൺ മഴക്കാലത്ത് വൈകുന്നേരങ്ങളിൽ അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് ഇതിന് കാരണം. രാവിലെ ആകാശം തെളിഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ കനത്ത മഴയും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകാറുണ്ട്. സാധാരണയായി തുലാമഴക്കാലത്താണ് വൈകുന്നേരങ്ങളിൽ മഴയും…

കമ്മ്യൂണിറ്റി ഷീൽഡ് ലിവർപൂളിന്

കമ്മ്യൂണിറ്റി ഷീൽഡ് ലിവർപൂളിന്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തോൽപ്പിച്ചാണ് ലിവർപൂൾ പതിനാറാം കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ഉയർത്തിയത്. ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. പ്രീമിയർ ലീഗ് ജേതാക്കളും മുൻ സീസണിലെ എഫ്എ കപ്പ് ജേതാക്കളും…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും, മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന സീസണിനെ കൂടുതൽ ആശങ്കയോടെയാണ് സ്വാഗതം ചെയ്യുന്നത്. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലയളവിന് ശേഷം ഇന്ന്…

റിസർവ്വ് വനത്തില്‍ അതിക്രമിച്ചു കടന്നു; അമല അനുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജുഡീഷ്യൽ…

വൃത്തിഹീനമായ ആശുപത്രിക്കിടക്കയിൽ വി.സിയെ കിടത്തി പഞ്ചാബ് മന്ത്രി

ചണ്ഡീഗഡ്: ബാബ ഫരീദ് സർവകലാശാലയിൽ ആശുപത്രി കിടക്കകൾ, വൃത്തിഹീനമെന്ന പരാതിയെ തുടർന്ന് മന്ത്രിയുടെ വിചിത്ര നടപടി. പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര ആരോഗ്യ സർവകലാശാല വിസിയെ വൃത്തിഹീനമായ ആശുപത്രി കിടക്കയിൽ കിടക്കാൻ നിർബന്ധിച്ചു. ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ്…

ചലഞ്ചിനിടെ ഒമ്പത് വയസുകാരി മരിച്ചു; ടിക് ടോക്കിനെതിരെ കേസ്‌

ടിക് ടോക്കിൽ നിരവധി അപകടകരമായ ചലഞ്ചുകൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ആളുകളുടെ ജീവൻ അപകടത്തിലാക്കാറുണ്ട്. ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്ന അത്തരം ഒരു വെല്ലുവിളിയാണ് ബ്ലാക്ക്ഔട്ട് ചലഞ്ച്. അടുത്തിടെ, ഒൻപത് വയസ്സുള്ള ഒരു പെൺകുട്ടി ഇത് ചെയ്യാൻ ശ്രമിച്ച് മരിച്ചു. മകളുടെ…

കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു

കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു.

ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി ജിൻഡാൽ

ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ ജിൻഡാൽ ഗ്രൂപ്പ് ഉടമ സാവിത്രി ജിൻഡാൽ ഒന്നാമതെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം സാവിത്രി ജിൻഡാലിന്‍റെ ആസ്തി 18 ബില്യൺ ഡോളറാണ്. നേരത്തെ പട്ടികയിൽ ഒന്നാമതായിരുന്ന ചൈനീസ് ശതകോടീശ്വരി യാങ് ഹുയാന്‍റെ ആസ്തി…

യുപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവെച്ചു

ലഖ്‌നൗ: ജലശക്തി വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. സ്വതന്ത്ര ദേവ് സിംഗ് മൂന്ന് ദിവസം മുമ്പ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. എന്നാൽ രാജിയെക്കുറിച്ച് പ്രതികരിക്കാൻ സ്വതന്ത്ര…