Month: July 2022

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റൊരു മന്ത്രി ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട്…

സ്ഥാപിച്ചത് അനധികൃതമായി; ചിമ്പുവിന്റെ 1000 അടി വലിപ്പമുള്ള ബാനർ പോലീസ് നീക്കം ചെയ്തു

ചെന്നൈ: ഹൻസികയുടെ 50-ാം ചിത്രം എന്ന പേരിൽ ശ്രദ്ധേയമായ ചിത്രമാണ് മഹാ. എന്നാൽ പുതിയൊരു സംഭവത്തോടെ ചിത്രം കൂടുതൽ ചർച്ചയാവുകയാണ്. സിനിമയിൽ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ആരാധകർ മധുരയിൽ സ്ഥാപിച്ച ഒരു ബാനറാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. യുവതാരത്തിനോടുള്ള ഇഷ്ടവും…

‘സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും പിൻമാറണമെന്ന് വരെ കരുതി’

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു സഹോദരനെ പോലെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തനിക്കെതിരെ മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനും വലിയ…

അമൃത്സറിൽ മൂസേവാല വധക്കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടല്‍

അമൃത്സര്‍: അമൃത്സറിന് സമീപം ഭക്‌ന ഗ്രാമത്തില്‍ സിദ്ദു മൂസേവാല കൊലക്കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മൂസേവാലയ്ക്കു നേരെ വെടിയുതിർത്തവരിൽ ഒരാളാണ്…

ഇ.പി ജയരാജന് തിരിച്ചടി; വിമാനത്തിലെ അക്രമത്തിൽ പ്രതിചേർക്കാൻ കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കനത്ത തിരിച്ചടി. സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, വധശ്രമം,…

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ലാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന്…

സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ…

കുമ്പളങ്ങി നൈറ്റ്സിലെ ‘ഷമ്മി’ ആദ്യം ധനുഷിന് വേണ്ടി എഴുതിയതെന്ന് ഫഹദ് ഫാസിൽ

മലയൻകുഞ്ഞ് എന്ന തന്‍റെ ചിത്രത്തിന്‍റെ പ്രൊമോഷൻ അഭിമുഖത്തിൽ കുമ്പളങ്ങി നൈറ്റ്സിലെ തന്‍റെ വേഷം ആദ്യം ധനുഷിന് വേണ്ടി എഴുതിയതാണെന്ന് ഫഹദ് ഫാസിൽ വെളിപ്പെടുത്തി. ചിത്രത്തിന്‍റെ നിർമ്മാതാക്കളിൽ ഒരാളായി പ്രവർത്തിച്ച ഫഹദ് ഫാസിൽ നടൻ ധനുഷിന് പകരം താൻ വന്നത് ആ സമയത്ത്…

കേന്ദ്രത്തിന്റെ ‘നോ സർവീസ് ചാർജ്’ മാർഗ നിർദേശങ്ങൾക്ക് കോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: ഭക്ഷണത്തിന്‍റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന മാർഗനിർദേശങ്ങൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ആണ്, ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. നിർബന്ധിത സർവീസ് ചാർജ് ഈടാക്കരുതെന്ന കേന്ദ്ര…

‘പാര്‍ട്ടിയില്ലേ പുഷ്പ’ ഒരു ചര്‍ച്ചക്കിടെ ഉണ്ടായ ഡയലോഗ്’

പുഷ്പയിലെ ഫഹദ് ഫാസിലിന്‍റെ ഭന്‍വാര്‍ സിംഗ് ഷേഖാവത്ത് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഫഹദിന്‍റെ ‘പാർട്ടി ഇല്ലേ പുഷ്പ’ എന്ന ഡയലോഗും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സംവിധായകൻ സുകുമാറുമായുള്ള ചർച്ചയ്ക്കിടെയാണ് ഈ ഡയലോഗ് ഉണ്ടായതെന്ന് ഫഹദ് പറയുന്നു.…