Month: July 2022

‘പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്‍റെ ഔചിത്യമെന്താണ്’; ആള്‍ട്ട് സഹസ്ഥാപകനെതിരായ ഹർജിയിൽ കോടതി

ന്യൂ ഡൽഹി: ഒരു പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്‍റെ ഔചിത്യമെന്താണെന്ന് സുപ്രീം കോടതി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇത്തരം ആവശ്യങ്ങൾ, ഒരു മാധ്യമപ്രവർത്തകനോട്…

ഗുരുതര ബാക്ടീരിയ ബാധയ്ക്ക് ചികിൽസ; മലയാളി ഡോക്ടർക്ക് അംഗീകാരം

അബുദാബി: അവയവങ്ങളുടെ പ്രവർത്തനത്തെ ഇല്ലാതാക്കി ശ്വസനവ്യവസ്ഥയെ തകർക്കുന്ന മാരകമായ ബാക്ടീരിയ അണുബാധയ്ക്കെതിരെ ഒരു മലയാളി ഡോക്ടറും സംഘവും സ്വീകരിച്ച ചികിത്സയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. സെപാസിയ സിൻഡ്രോം എന്ന ഗുരുതര രോഗബാധയിൽ നിന്ന് ഗോവ സ്വദേശിയായ നിതേഷ് സദാനന്ദ് മഡ്‌ഗോക്കറെ കരകയറ്റാൻ മലപ്പുറം…

‘ധൈര്യമുണ്ടെങ്കില്‍ എനിക്കും സുധാകരനുമെതിരെ കേസെടുക്കട്ടെ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വച്ച് നടന്ന വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കുണ്ടെന്ന ഡിവൈഎഫ്ഐ നേതാവ് വികെ സനോജിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി വിഡി സതീശൻ. ധൈര്യമുണ്ടെങ്കിൽ തനിക്കും സുധാകരനുമെതിരെ…

“കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം”: കെ സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും നിർദേശങ്ങൾക്കനുസൃതമായി പക്ഷപാതപരമായി പ്രവർത്തിക്കുന്ന പൊലീസിന്‍റെ…

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. മൂന്ന് ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ട നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ സർക്കാർ മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വിപുലീകരണം നടന്നിട്ടില്ല. ഈ…

‘സത്യം കോടതിയിലൂടെ പതുക്കെ പുറത്തു വരികയാണ്’

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. സത്യം കോടതിയിലൂടെ പതുക്കെ പുറത്തുവരുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ് ശബരീനാഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ശബരീനാഥനെ പൊലീസ് അറസ്റ്റ്…

‘താൻ വിവാഹിതയാകുന്നുവെന്ന വാർത്തകൾ വ്യാജം’

നിത്യാ മേനോൻ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം. ഇന്നലെ മുതൽ നിത്യ മേനോനും മലയാളത്തിലെ ഒരു പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. തന്‍റെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ വാർത്തകളും വ്യാജവാർത്തകളാണെന്ന് നിത്യ മേനൻ വ്യക്തമാക്കി. ഇത്തരം വാർത്തകൾ നൽകുമ്പോൾ എന്തുകൊണ്ടാണ്…

യോഗി സർക്കാരിന് തിരിച്ചടി; യുപി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു

ലക്നൗ: യോഗി സർക്കാരിന് തിരിച്ചടിയായി ദലിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച് യുപി ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. വൻ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ ദളിത് സമുദായത്തിൽ നിന്നുള്ള…

യുഎഇയിൽ ഇന്ന് 1398 പുതിയ കൊറോണ വൈറസ് കേസുകൾ

യുഎഇ: യുഎഇയിൽ ഇന്ന് 1,398 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേർ രോഗമുക്‌തിയും നേടി. ഒരു കൊവിഡ് മരണവും രേഖപ്പെടുത്തി. 1,398 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ…

മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണവുമായി ഡിവൈഎഫ്ഐ. വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. മുഖ്യമന്ത്രിയെ വധിക്കാൻ നടത്തിയ…