Month: July 2022

സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതില്‍ പരാതി നല്‍കി; വിഷയം ഗൗരവമായി എടുക്കുന്നുവെന്ന് കെ എസ് ശബരിനാഥന്‍

വിമാനത്തിനുള്ളിലെ ആക്രമണത്തിന് ശേഷം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന്‍. മുഖ്യമന്ത്രിയും സിപിഐഎമ്മും പറയുന്നതിൽ ഒപ്പിടുന്നവർ മാത്രമായി കേരള പോലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർ പൂർണ്ണമായും സർക്കാരിന്റെ…

“മലയന്‍കുഞ്ഞ് വല്ലാതെ ഇഷ്ടപ്പെട്ടൊരു സിനിമ”; എ.ആര്‍ റഹ്മാന്‍

മലയൻകുഞ്ഞ് വളരെ ഇഷ്ടമായ സിനിമയാണെന്നും ചിത്രത്തിന്‍റെ പ്രമേയം അതിശയകരമാണെന്നും എ ആർ റഹ്മാൻ. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രമാണ് മലയൻകുഞ്ഞ്. സജിമോൻ സംവിധാനം ചെയ്ത് മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ്…

സിദ്ധു മൂസേവാല കൊലപാതക കേസ് പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചു

അമൃത്‌സർ : പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജാഗരൂപ് സിംഗ് രൂപ, മൻപ്രീത് സിംഗ് എന്നിവരാണ് മരിച്ചത്. അമൃത്സറിനടുത്ത് പൊലീസും പ്രതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത്. മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു…

ടെഹ്റാനിൽ കൂടിച്ചേർന്ന് റഷ്യയും, ഇറാനും, തുർക്കിയും

ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ്…

ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ…

“കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്”; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി രാജു

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ തൊണ്ടിമുതല്‍ നശിപ്പിച്ചു എന്ന കേസിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏതെങ്കിലും തരത്തിൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ…

പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വൻ പ്രതിഷേധം

ന്യൂ ഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ മൂന്നാം ദിവസവും വൻ പ്രതിഷേധം. പാർലമെന്‍റിന്‍റെ പ്രവർത്തനം ഇന്നും താറുമാറായി. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. ജി.എസ്.ടി നിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി. സഭയിലെ എല്ലാ അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികൾ…

വിനു വി ജോണിനെതിരെ എളമരം കരീമിൻ്റെ കേസ്; കേസ് ചാനൽ ചർച്ച സംബന്ധിച്ച്

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ടിവി ചാനൽ പരിപാടിയിലൂടെ ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം…

ടിക്ടോക്കിലും ഹിറ്റ്; ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്

ദു​ബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായ് ഒന്നാമതെത്തി. ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് ലഭിച്ച വീഡിയോകൾ ദുബായ് ഹാഷ് ടാഗിൽ നിന്നാണ് വന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് വെളിപ്പെടുത്തുന്നു. വീഡിയോകളുടെ ആകെ വ്യൂവർഷിപ്പ് 8180…

‘മഴ പെയ്യുന്നില്ല, ഇന്ദ്രനെതിരെ നടപടിയെടുക്കണം’; തഹസീൽദാർക്ക് മുന്നിൽ വിചിത്ര പരാതിയുമായി കര്‍ഷകൻ

ലക്‌നൗ: മഴയില്ലാത്തതിനാല്‍ ദേവനായ ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകൻ. ഉത്തര്‍പ്രദേശിലെ ഗോണ്ട് ജില്ലയിലാണ് സംഭവം. ഝല ഗ്രാമവാസിയായ സുമിത് കുമാർ യാദവാണ് പരാതിക്കാരൻ. ശനിയാഴ്ചയാണ് പരാതിയുമായി ഇയാൾ തഹസിൽദാരെ സമീപിച്ചത്. തന്‍റെ ജില്ലയിൽ മഴ കുറവാണെന്നും ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു.…