Month: July 2022

ശബരിമലയിലേക്ക് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടി ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കും

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. ഭാരത് ഗൗരവ് സ്വകാര്യ ട്രെയിനുകൾ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിൽ പ്രോജക്ട് ഓഫീസറായ എസ്‌ രവിശങ്കറാണ്…

കുടിശ്ശിക വരുത്തിയ ബസ്സുകളുടെ നികുതി ഇൻഡിഗോ അടച്ചു തീർത്തു

കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ ക്ലിയർ ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസുകൾക്കാണ് നികുതി അടച്ചത്. നികുതി അടയ്ക്കാത്തതിന് കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂക്കിൽ ഇൻഡിഗോ എയർലൈൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്…

ഏഷ്യാ കപ്പ് നടത്താനാവില്ലെന്ന് ശ്രീലങ്ക; വേദി മാറ്റിയേക്കും‌

കൊളംബോ: ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റിയേക്കും. ടൂർണമെന്‍റ് നടത്താൻ കഴിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ടീമുകളുള്ള ടൂർണമെന്‍റ് ശ്രീലങ്കയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനിടയിലാണ് രാജ്യത്ത് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നത്. ശ്രീലങ്ക…

ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കും

ന്യൂ ഡൽഹി: ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പള്ളിയും പരിസരവും അളന്ന് ചിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി സെൻട്രൽ വഖഫ് ബോർഡ് സമർപ്പിച്ച ഹർജികൾ ആണ് അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. മഥുര…

‘ഇ പി ജയരാജന്‍ നിയമത്തിന് മുന്നില്‍ സംരക്ഷിതന്‍’; പിന്തുണച്ച് എ കെ ബാലന്‍

ഇ പി ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് എ കെ ബാലൻ. പരാതി അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നത് സാധാരണ നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ നിയമപരമായി തടയാൻ പൗരന് അധികാരമുണ്ടെന്നും ബാലൻ പറഞ്ഞു. ഇതാണ് ഇ പി ജയരാജൻ…

ലഖ്‌നൗ ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി യു.പി പൊലീസ്

ലഖ്‌നൗ: മാളിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമായതോടെ ഉത്തർപ്രദേശിൽ ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി. പ്രദേശത്തെ ക്രമസമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) പ്രവര്‍ത്തകരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കസേര നേടാൻ ഋഷി സുനക്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രി കസേരയിലേക്കായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് കുതിക്കുന്നു. പാർട്ടി എംപിമാർക്കിടയിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഋഷി 137 വോട്ടുകൾക്ക് മുന്നിലാണ്. ലിസ് ട്രസ് 113 വോട്ടുകൾ നേടി രണ്ടാം…

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി കോൺഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത വിജയമുണ്ടാക്കി കോൺഗ്രസ്. ബി.ജെ.പി മുന്നിലാണെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ കമൽനാഥ് വീണ്ടും ശക്തനായി മാറി. എഎപിയും ചിലയിടങ്ങളിൽ വിജയിച്ചിട്ടുണ്ട്. പലയിടത്തും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിന്‍റെ…

‘സംസ്ഥാനത്ത് കണ്ടെത്തിയ മങ്കിപോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞത്’

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നിരുന്നാലും, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ രോഗം തടയുന്നതിനായി ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജന അവബോധം ഉണ്ടാകണം. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം തന്നെ അവരുടെ ആശങ്കകൾ അകറ്റുന്നതിനും എം.എൽ.എമാരുടെ…

ജിഎസ്ടി വർധനവിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു സിപിഎം

അവശ്യസാധനങ്ങളുടെ ജി.എസ്.ടി വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ സി.പി.എം ശക്തമായി അപലപിച്ചു. മുൻകൂട്ടി പായ്ക്ക് ചെയ്ത അരി, ഗോതമ്പ്, പാൽ എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളുടെയും ജിഎസ്ടി മോദി സർക്കാർ വർദ്ധിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നപ്പോൾ രാജ്യത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച…