Month: July 2022

‘കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന പ്രതികാര രാഷ്ട്രീയം ചർച്ച ചെയ്യണം’

ന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ആദായനികുതി വകുപ്പ്, തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്ന പകപോക്കൽ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബി.ജെ.പി…

ദിലീപിന്റെ ഫോണില്‍ ഓഡിയോ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്‍റെ ശബ്ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ.ഉല്ലാസ് ബാബുവിന്‍റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് ശബ്ദരേഖ എടുത്തത്. നടൻ ദിലീപിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ…

‘ദിലീപിനെ പൂട്ടണം’ വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, പ്രമുഖ നടിമാർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ പേരുകളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. സെലിബ്രിറ്റികളുടെ പേരിൽ…

വയറ്റിൽ അണുബാധ; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ

ന്യൂ ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാനെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ആമാശയത്തിൽ അണുബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്.

‘കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടു’

മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെ ടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.…

ഡ്യുറൻഡ് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്

ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ എഫ് സി ബ്ലാസ്റ്റേഴ്സിനെ നേരിടും. ഓഗസ്റ്റ് 23 ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുമായി അടുത്ത മത്സരം കളിക്കുന്ന…

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഇടനിലക്കാരനായി പ്രവർത്തിച്ച് കമ്മീഷൻ ഇടപാട് നടത്തിയെന്നാണ് സ്വപ്നയുടെയും പി.എസ് സരിത്തിന്‍റെയും ആദ്യ മൊഴി. ഈ മൊഴികളിൽ കൂടുതൽ…

‘കേന്ദ്ര സർക്കാർ നൽകുന്ന റേഷൻ തെലങ്കാന സർക്കാർ വിതരണം ചെയ്യുന്നില്ല’

തെലങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകിയ അഞ്ച് കിലോ റേഷൻ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.…

അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ മുന്നിൽ; മികച്ച 3 രാജ്യങ്ങളിൽ ഇന്ത്യയും

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2020ലെ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ…

രൂപക്ക് വീണ്ടും റെക്കോർഡ് ഇടിവ്; ഡോളറിന് 80.05

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. 13 പൈസ കുറഞ്ഞ് 80.05 ലാണ് ക്ലോസ് ചെയ്തത്. എണ്ണ ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് വലിയ ഡിമാൻഡ് ഉണ്ടായതും ധനക്കമ്മി വർദ്ധിച്ചേക്കാമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. ഇതാദ്യമായാണ് രൂപയുടെ മൂല്യം…