Month: July 2022

തിരിച്ചടവ് മുടങ്ങി; രാജ്യത്ത് കിട്ടാകടം 2.4 ലക്ഷം കോടി

ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവിൽ മനപ്പൂർവ്വം വീഴ്ചവരുത്തിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. 2012 മുതൽ 10 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ വായ്പാ കുടിശ്ശിക 2.4 ട്രില്യൺ ഡോളറിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഋഷി അഗർവാൾ, അരവിന്ദ് ധാം, മെഹുൽ…

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പാർലമെന്‍റിൽ കോൺഗ്രസ് പ്രതിഷേധം

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പാർലമെന്‍റിൽ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് എംപിമാർ പ്ലക്കാർഡുകൾ ഉയർത്തി സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് 12 പാർട്ടികൾ സംയുക്ത പ്രസ്താവന…

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആര്; ഫലം വൈകിട്ടോടെ

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കുമെന്നറിയാനുള്ള വോട്ടെണ്ണൽ രാവിലെ 11 മണിക്ക് പാർലമെന്‍റ് മന്ദിരത്തിൽ ആരംഭിച്ചു. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. ആദ്യം എം.എൽ.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകൾ വിഭജിക്കും. എം.എൽ.എമാർക്ക് പിങ്ക് ബാലറ്റും എം.പിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്. ദ്രൗപദി മുർമു,…

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകില്ല: സൗരവ് ഗാംഗുലി

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഗാംഗുലി പറഞ്ഞു. ഗാംഗുലി ലീഗിൽ കളിക്കുമെന്ന് ടൂർണമെന്‍റ് അധികൃതർ തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഗാംഗുലിയുടെ പ്രതികരണം. അതേസമയം, നിരവധി മുൻ താരങ്ങൾ…

ഇതും പ്രതിഷേധം; കർണാടകയിൽ ബസ് സ്റ്റോപ് ഉദ്ഘാടനം ചെയ്ത് പോത്ത്

കർണാടക : രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ഒരു പോത്തിനെ മുഖ്യാതിഥിയാക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സംഭവം സത്യമാണ്, കർണാടകയിലെ ഗഡാഗ് ജില്ലയിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം…

തീർഥാടനത്തിനായി വൃദ്ധരായ മാതാപിതാക്കളെ ചുമലിൽ ചുമന്ന് മകൻ

മാതാപിതാക്കൾ ഒരാളുടെ ജീവിതത്തിന്‍റെ വെളിച്ചവും ജീവിതവുമാണ്. നിങ്ങളുടെ അമ്മയുടെയും അച്ഛന്‍റെയും സ്നേഹം നിങ്ങളെ വലയം ചെയ്തിട്ടുണ്ടെങ്കിൽ സ്വയം ഒരു ഭാഗ്യവാനായി കണക്കാക്കണം. ഓൺലൈനിൽ വൈറലായ ഒരു വീഡിയോയിൽ, കൻവാർ യാത്രയ്ക്കിടെ ഒരാൾ തന്‍റെ പ്രായമായ മാതാപിതാക്കളെ ചുമലിലേറ്റുന്നത് കാണാം. 10000 ത്തിലധികം…

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന…

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി: ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ…

ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നാലാമത്

ദുബായ്: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യയ്ക്ക് നേട്ടം. ഇതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക പട്ടികയിൽ മൂന്നാം…

ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നിബാധ

ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയില്‍ അഗ്നിബാധ. ആര്‍ക്കും ജീവഹാനിയില്ലെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രയൽ റണ്ണിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ കാർവാർ തീരത്താണ് തീപിടുത്തമുണ്ടായത്. കപ്പലിലെ ജീവനക്കാർ തന്നെ തീ വളരെ വേഗത്തിൽ…