Month: July 2022

പെരുമ്പാവൂരില്‍ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം ജിഎസ്ടി കുടിശ്ശിക

പെരുമ്പാവൂര്‍: കണ്ടന്തറയിൽ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജി.എസ്.ടി. കുടിശ്ശിക നോട്ടീസ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിദ്യുത് ഷെയ്ഖിന്‍റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. കോയമ്പത്തൂരിലെ ടോം അസോസിയേറ്റ്സ് കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. ബിദ്യുത് ഷെയ്ഖിന്‍റെ…

സംസ്ഥാനത്തെ അങ്കണവാടികളിൽ നാളെ മുതൽ കുട്ടികൾക്ക് മുട്ടയും പാലും

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് തവണ പാലും മുട്ടയും നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുകയെന്ന്…

മലയാളം ചാനൽ ചർച്ചയിൽ എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച

ചെന്നൈ: മലയാളം ചാനൽ ചർച്ചയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല എന്ന കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ള പരാമർശങ്ങളും ഹിന്ദിയെ ദേശീയ ഭാഷയാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവും ചർച്ചകളിൽ…

ഈ പാമ്പുകളും തവളകളും മൂലം ഉണ്ടായത് 50 കോടിയുടെ നഷ്ടം!

അമേരിക്കന്‍ ബുള്‍ഫ്രോഗ്, ബ്രൗണ്‍ ട്രീ സ്‌നേക്ക് എന്നീ രണ്ട് അധിനിവേശ ജീവികൾ കാരണം സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. പ്രതിദിനം 13.6 ലക്ഷം രൂപ വരെ ഈ ജീവികൾ മൂലം നഷ്ടം വരുന്നതായി സയന്റിഫിക്ക്…

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം. ഹിന്ദു ആചാരപ്രകാരം അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 9 മുതൽ 10…

സൂപ്പർകപ്പ് ബയേൺ മ്യൂണിച്ചിന്

ജർമ്മനിയിൽ നടന്ന സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിച്ച് ഉയർത്തി. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റെഡ്ബുൾ ലെയ്പ്സി​ഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ കിരീടം ഉയർത്തിയത്. 3നെതിരെ 5 ഗോളുകൾക്കാണ് ബയേൺ ജയം സ്വന്തമാക്കിയത്. ലെയ്പ്സിഗിന്‍റെ ഹോം ഗ്രൗണ്ടിൽ ആദ്യ പകുതി അവസാനിക്കുന്നതിന്…

അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാറിന് തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാറിന് തുടരാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അംബാനി കുടുംബത്തിന് കേന്ദ്ര സർക്കാർ സുരക്ഷ നൽകുന്നതിനെതിരെ ത്രിപുര ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയും ഇടക്കാല ഉത്തരവുകളും തീർപ്പാക്കിക്കൊണ്ടാണ്…

യുവമോര്‍ച്ച നേതാവിന്റെ കൊല; കര്‍ണാടക പോലീസ് തലശ്ശേരിയില്‍

കണ്ണൂര്‍: യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ തേടി കർണാടക പോലീസ് തലശേരിയിലെത്തി. പാറാൽ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചിക്കൻ സെന്‍ററിൽ ജോലി ചെയ്യുന്ന ഇയാളുടെ വീട്ടിൽ കർണാടക…

‘വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണം’

ന്യൂ ഡൽഹി: വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിചാരണത്തടവുകാരുടെ മോചനത്തിനുള്ള നടപടികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ (ഡിഎൽഎസ്എ) ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു. ശനിയാഴ്ച വിജ്ഞാൻ ഭവനിൽ ഡിഎൽഎസ്എയുടെ ആദ്യ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്; നിരീക്ഷണത്തിൽ

യുഎസ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ. വൈറസ് ബാധയെ തുടർന്നുള്ള നിരീക്ഷണം പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം  നിരീക്ഷണത്തിൽ പോയി. രോഗ വിവരം ജോ ബൈഡൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇക്കുറി…