Month: July 2022

ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.…

തനിക്ക് കാൻസർ എന്ന് ബൈഡൻ; വ്യക്തമാക്കി വൈറ്റ് ഹൗസ്

അമേരിക്ക: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തന്റെ കാൻസർ രോഗത്തെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആശങ്ക സൃഷ്ടിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ ചർച്ച ചെയ്യുന്നതിനായി മസാച്ചുസെറ്റ്സിലെ സോമർസെറ്റിലെ ഒരു മുൻ കൽക്കരി ഖനി പ്ലാന്റ്…

ചക്ക പ്രേമികൾക്ക് സന്തോഷ വാർത്ത; ചക്കയ്ക്കും ‘ആപ്പ്’

കൊല്ലം: ചക്ക പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. ചക്കയെ കുറിച്ചുള്ള വിവരങ്ങൾ, ബിസിനസ്സ് സാധ്യതകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പഠിക്കാനും പങ്കിടാനുമുള്ള ഒരു പൊതു പ്ലാറ്റ്ഫോം എന്ന നിലയിൽ ‘ജാക്ക്ഫ്രൂട്ട് വേൾഡ്’ ആപ്പ് പുറത്തിറങ്ങി. ആപ്പ് ഇതിനകം 500ലധികം ആളുകൾ…

സോണിയ ഗാന്ധിയെ കേന്ദ്രസർക്കാർ ആക്രമിക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നീക്കം കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. രാജ്യം ഭരിക്കുന്നവർ ഭയപ്പെടുന്നുണ്ട്. സോണിയയോ രാഹുലോ ഇക്കാര്യത്തിൽ…

‘മാംഗോ മാൻ ഓഫ് ഇന്ത്യ’യുടെ 300 മാവുള്ള മാമ്പഴത്തോട്ടം

ഉത്തർപ്രദേശ്: ഉത്തർ പ്രദേശിലെ മലിഹാബാദിലെ ഒരു ചെറിയ പട്ടണം. 300 ഇനം മാമ്പഴങ്ങൾ കൃഷി ചെയ്യുന്ന ഒരു മാമ്പഴത്തോട്ടമുണ്ടവിടെ. സൂര്യോദയത്തിന് മുമ്പ് എത്തിയാൽ, അവിടെ ഒരു പഴയ തോട്ടക്കാരൻ ഉണ്ടാകും. അദ്ദേഹം ഓരോ മാവിന്റെയും അടുത്ത് ചെന്ന് അവയെ തലോടുകയും ഇലകളിൽ…

സി.ഇ.ടിക്ക് സമീപം ജെൻഡർ ന്യൂട്രൽ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബെഞ്ച് മാറ്റിയതിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നുവെന്നും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അവിടെ ജെൻഡർ ന്യൂട്രൽ ബസ്…

‘ഒന്നിച്ചിരുന്ന ബെഞ്ച് വെട്ടിപ്പൊളിച്ചത്‌ തെറ്റായ നടപടി’

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബെഞ്ച് തകർത്ത സി.ഇ.ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ ഷെഡ് അനധികൃതമായി നിർമ്മിച്ചതാണ്. ഇത് പൊളിച്ചുമാറ്റി ലിംഗസമത്വം എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ്…

‘പിള്ളേര് മാസാണ്’; സിഇടി വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളേജിന് സമീപം ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി. ‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ.’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

ജലപരപ്പ് ശയ്യയാക്കി ജലീൽ; വിസ്മയമാകുന്നു

തേഞ്ഞിപ്പലം: പറമ്പിമലപ്പുറം സ്വദേശി അബ്ദുൾ ജലീൽ ജലപ്പരപ്പിൽ മലർന്ന് കിടക്കുന്ന കാഴ്ച നാട്ടുകാർക്ക് വിസ്മയമാണെങ്കിലും അദ്ദേഹത്തിനിത് ശീലമാണ്. കഴിഞ്ഞ ആറുവർഷമായി സമയം കിട്ടുമ്പോഴെല്ലാം ജലീൽ കുളത്തിലും തോട്ടിലും കിടക്കും. ആഴമോ അടിയൊഴുക്കോ നോക്കാതെ, കൈകൾ വിരിച്ചാണ് കിടപ്പ്. അടുത്തിടെ സുഹൃത്ത് ഈ…

സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ബഹിഷ്കരിച്ചു. സ്വർണക്കടത്ത് കേസിലെ തുടർ വിചാരണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിന് പുറത്തേക്ക് മാറ്റിയത് അട്ടിമറിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി…