Month: July 2022

ഇഡിയെ സംശയ നിഴലിൽ നിർത്താൻ ശ്രമം; കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന വിഡി സതീശന്‍റെ നിയമസഭയിലെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വി ഡി സതീശന്‍റെ പ്രസ്താവന മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്…

പൊതുമരാമത്തിന്റെ പ്രവൃത്തികള്‍ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാം; സോഫ്റ്റ്‌വെയറുമായി മന്ത്രി

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ്. ‘തൊട്ടറിയാം പിഡബ്ല്യുഡി’ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്.…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭാഗമാകില്ല; തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്‌ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍ഖറിന് വോട്ട് ചെയ്യുന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും അത് ഒരിക്കലും സംഭവിക്കില്ലെന്നും തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ പാർട്ടിയുമായി…

ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കെ ടി ജലീല്‍

കൊച്ചി: ഗൾഫിൽ മാധ്യമം പത്രം നിരോധിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎഇ അധികൃതർക്ക് കത്തയച്ചിട്ടില്ലെന്നും മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ ടി ജലീൽ. സ്വപ്ന സുരേഷിന്‍റെ ആരോപണത്തെ തുടർന്ന് കെ ടി ജലീൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണക്കടത്ത്…

ചെസ് ഒളിമ്പ്യാഡ് ദീപശിഖ പ്രയാണം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് മാസ്റ്റർ വിഷ്ണു…

ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ഡൽഹി: ഓഗസ്റ്റിൽ നടത്താനിരുന്ന ധനനയ യോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാറ്റിവെച്ചു. ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് എംപിസി യോഗം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇന്ന് പ്രസ്താവന പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ…

‘പേവിഷബാധ പ്രതിരോധം, പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രാധാന്യം’

തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരായ പോരാട്ടത്തിൽ പ്രഥമ ശുശ്രൂഷയും വാക്സിനേഷനും വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പല ജില്ലകളിലും നായ്ക്കളുടെ കടി രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചതോടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തവും അവബോധവും…

ഉക്രൈനിലെ യുദ്ധവിമാനം റഷ്യ വെടിവച്ചിട്ടതായി റിപ്പോർട്ട്

ഉക്രൈൻ: റഷ്യൻ വ്യോമപ്രതിരോധം ഉക്രൈൻ വ്യോമാതിർത്തി കടന്ന് യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഈ ആഴ്ച ആദ്യം നടന്ന സംഭവം ഒരു റഷ്യൻ ഉദ്യോഗസ്ഥൻ ടെലിഗ്രാമിൽ ഷെയർ ചെയ്തു. ഏത് വിമാനമാണ് വെടിവച്ചിട്ടതെന്ന് അറിയില്ല. ഈ വർഷം ആദ്യം ഉക്രൈനിലെ റഷ്യൻ അധിനിവേശം…

‘ഗുജറാത്തില്‍ എ.എ.പി. അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം’

ഗാന്ധിനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നൽകുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സൂറത്തിൽ നടന്ന പൊതുപരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഈ മാസം…

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച കേസിൽ 7 പ്രതികൾക്ക് ജാമ്യം

നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് അറസ്റ്റിലായ മൂന്ന് സെക്യൂരിറ്റി ഏജൻസി ജീവനക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ, രണ്ട് അധ്യാപകർ എന്നിവർക്കാണ് കോടതി ജാമ്യം…