Month: July 2022

747 വെബ്‌സൈറ്റും 94 യൂട്യൂബ് ചാനലും നിരോധിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: 2021-22 വർഷത്തിൽ രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. 94 യൂട്യൂബ് ചാനലുകൾ, 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, 747 യുആർഎല്ലുകൾ എന്നിവയ്ക്കെതിരെ…

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പ്രശ്നം പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം…

സൂര്യപ്രകാശം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്നു; പുതിയ കണ്ടെത്തല്‍

ടെല്‍ അവീവ്: മനുഷ്യർ ഉഷ്ണതരംഗങ്ങൾ ഉൾപ്പെടെ വിവിധതരം കാലാവസ്ഥാ വ്യതിയാനങ്ങൾ അഭിമുഖീകരിക്കുന്നതിനിടെ സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. പുതിയ പഠനം അനുസരിച്ച്, ഉഷ്ണമുളവാക്കുന്നതിനൊപ്പം വിശപ്പ് ത്വരിതപ്പെടുത്താനും സൂര്യപ്രകാശത്തിന് കഴിയും. എന്നിരുന്നാലും, സൂര്യപ്രകാശത്തിന്‍റെ ഈ പ്രഭാവം പുരുഷൻമാരിൽ മാത്രമാണ് സംഭവിക്കുന്നതെന്നും സൂര്യരശ്മികൾക്ക് പുരുഷൻമാരിൽ…

ബൈഡന് കോവിഡ് 19 സ്ഥിരീകരിച്ചു

യുഎസ് : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് -19 പോസിറ്റീവ് ആയതായി വൈറ്റ് ഹൗസ് അറിയിച്ചു. വളരെ നേരിയ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. ബൈഡൻ തന്നെ ഓഫീസ് ചുമതലകൾ നിർവഹിക്കുമെന്നും പാക്സ്ലോവിഡിനായി ആന്‍റിവൈറൽ ചികിത്സ ആരംഭിച്ചുവെന്നും അദ്ദേഹത്തിന്‍റെ…

എഫ്‌ഐആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞകാര്യങ്ങള്‍- ജയരാജന്‍

കണ്ണൂര്‍: ക്രിമിനലുകളായ പരാതിക്കാർ ഉന്നയിച്ച കാര്യങ്ങളാണ് തനിക്കെതിരായ എഫ്ഐആറിൽ ഉള്ളതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പോലീസ് അന്വേഷണം പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ അയച്ച ക്രിമിനലുകളായ കോൺഗ്രസ് പ്രവർത്തകർ…

തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ഇഡിയുടെ നിർദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിയെ ഇന്ന് മൂന്ന്…

കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം; ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മിക്സഡ് സ്കൂളുകൾ മാത്രമേ അനുവദിക്കൂ എന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. 2023-24 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി…

ബിസിസിഐ കേസ്; സുപ്രിംകോടതി പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ചു

ന്യൂഡൽഹി : ബിസിസിഐ കേസിൽ പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീം കോടതി. ബിസിസിഐ കേസിൽ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗിനെയാണ് നിയമിച്ചത്. അമിക്കസ് ക്യൂറി പി എസ് നരസിംഹം സുപ്രീം കോടതി ജഡ്ജിയായതിന്‍റെ പശ്ചാത്തലത്തിലാണ്…

ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: ഹിജ്റ വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ച് ജൂലൈ 31നു ഒമാനിൽ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍…

നാളെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 68-ാമത് പുരസ്‌കാരങ്ങളാണ് നാളെ വൈകിട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം പ്രിയദർശനും മോഹൻ ലാലും ഒന്നിച്ച ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ മൂന്ന് അവാർഡുകൾ നേടിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനാണ് മികച്ച…