Month: July 2022

പുതിയ എമിഗ്രേഷൻ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി : നിയമപരവും സുരക്ഷിതവുമായ കുടിയേറ്റത്തിനായി ‘എമിഗ്രേഷൻ ബിൽ 2022’, അവതരിപ്പിക്കാൻ തയ്യാറായി കേന്ദ്രം. ഏജന്‍റുമാർ അനധികൃതമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ ട്രാക്കിംഗ് തടയുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും ഇത്തരമൊരു പുതിയ ബിൽ…

ഭഗവന്ത് മന്‍ ആശുപത്രി വിട്ടു

ചണ്ഡീഗഡ്: വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രി വിട്ടു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആമാശയത്തിൽ അണുബാധയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുഖ്യമന്ത്രി നേരിട്ട്…

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ‘ലൈഗറിന്റെ’ ട്രൈലർ പുറത്ത്

യുവനടൻ വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഗർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുരി ജഗന്നാഥാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നടി ചാർമി കൗറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 25ന് അഞ്ച് ഭാഷകളിൽ…

ദ്രൗപതി മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ പരസ്പര സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയും പ്രതിബന്ധങ്ങളെ അതിജീവിച്ചും രാജ്യത്തെ മുന്നോട്ട് നയിക്കാൻ പുതിയ പ്രസിഡന്‍റിന് കഴിയട്ടെ എന്ന്…

ദക്ഷിണേന്ത്യൻ നടൻ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല- ധനുഷ്

മുംബൈ : അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ദി ഗ്രേ മാൻ’ ന്‍റെ പ്രമോഷനിൽ ആണ് നടൻ . ജൂലൈ 20 ന് മുംബൈയിൽ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കവേയാണ് ദേശീയ അവാർഡ് ജേതാവായ…

തീവ്രവാദസംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; മൂന്നാറിൽ പോലീസുകാരെ സ്ഥലംമാറ്റി

മൂന്നാര്‍: മൂന്നാർ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസുകാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പി.വി.അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും…

മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നപ്പോൾ പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്.…

നടിയെ ആക്രമിച്ച കേസ്; അനുബന്ധകുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണ സംഘം ഇന്ന് അനുബന്ധ കുറ്റപത്രം സമർപ്പിക്കും. 1500 പേജുള്ള കുറ്റപത്രത്തിൽ 138 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളും രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ…

ദ്രൗപതി മുർമുവിന് ആശംസകളുമായി രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ന്യൂഡൽഹി : രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദിച്ചു. രാജ്യം ഭിന്നതകളെ…

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയിൽ തന്നെ നീരജ് ഫൈനൽ ഉറപ്പിച്ചു. ആദ്യ ശ്രമത്തിൽ 88.39 മീറ്റർ ദൂരമാണ് നീരജ് ജാവലിൻ പായിച്ചത്. ഫൈനൽ എൻട്രിക്ക് ആവശ്യമായ കുറഞ്ഞ ദൂരം 83.50…