Month: July 2022

നീറ്റ് പരീക്ഷ വിവാദം; അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ പൊലീസ് അന്വേഷണം സ്വകാര്യ ഏജൻസിയിലേക്ക് വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റീസ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സ്റ്റാർ സെക്യൂരിറ്റിയും തമ്മിലുള്ള കരാർ എങ്ങനെയാണ് വിവിധ ഉപകരാറുകളായിയെന്ന് പൊലീസ് പരിശോധിക്കും. സ്റ്റാർ സെക്യൂരിറ്റി…

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ഇന്ന് തുടക്കം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇംഗ്ലണ്ടിലെ വിജയകരമായ പരമ്പരയ്ക്ക് ശേഷം കരീബിയ കീഴടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസിനെ നേരിടും. രാത്രി 7 മണി മുതൽ പോർട്ട് ഓഫ് സ്പെയിനിലാണ് മത്സരം.…

ജർമ്മനി യൂറോ കപ്പ് സെമിയിൽ

വനിതാ യൂറോ കപ്പ് സെമിയിൽ ജർമ്മനി സെമി ഫൈനലിൽ എത്തി. ഇന്ന് ബ്രെന്‍റ്ഫോർഡിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ജർമ്മനി ഓസ്ട്രിയയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ ജയം. മൂന്ന് തവണ ഗോൾ പോസ്റ്റിൽ തട്ടിയ ഓസ്ട്രിയയ്ക്ക് മോശം സമയമായിരുന്നു. ജർമ്മനിയാണ്…

‘കൊവിഡില്‍ നിന്ന് വേഗം സുഖം പ്രാപിക്കട്ടെ’; മോദി ജോ ബൈഡനോട്

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനു കൊവിഡ്-19 സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൈഡൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്‍റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ബൈഡൻ കോവിഡ്…

ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച് വി മുരളീധരന്‍

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അഭിനന്ദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവമാണ് ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വവും വിജയവും എന്ന് മുരളീധരൻ പറഞ്ഞു. സാമൂഹ്യനീതിയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഈ…

നാലു ഗോളുമായി ഡാർവിൻ നൂനിയസ്; ലിവർപൂളിന് വൻ വിജയം

പ്രീ സീസൺ പര്യടനത്തിൽ ലിവർപൂളിന് വൻ ജയം. ബുണ്ടസ്ലിഗ ക്ലബ്ബ് ലൈപ്സിഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. അഞ്ച് ഗോളുകളിൽ നാലെണ്ണം ലിവർപൂൾ താരം ഡാർവിൻ നൂനിയസാണ് നേടിയത്. ആദ്യ പകുതിയിൽ മൊ സലാ നേടിയ ഗോളിന് ലിവർപൂൾ ഒരു…

ജർമ്മൻ ഇതിഹാസ താരം ഉവെ സീലർ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഉവെ സീലർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. 85 വയസ്സായിരുന്നു. 1966-ൽ ജർമ്മൻ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച താരമാണ് ഇദ്ദേഹം. മുന്നേറ്റനിര താരമായ അദ്ദേഹം തന്റെ ഓവർ ഹെഡ് കിക്കുകൾക്കും ബുദ്ധിമുട്ടുള്ള ഗോളുകൾക്കും പ്രസിദ്ധനായിരുന്നു.…

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

ഇ.പി ജയരാജനെതിരെയുള്ള കേസ് ഉൾപ്പടെയുള്ള വിഷയങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തെ തുടർന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉയർന്നുവന്ന കേസുകളിൽ എന്ത് തുടർ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന കാര്യം യോഗം ചർച്ച ചെയ്യും. നേരത്തെയുള്ള രാഷ്ട്രീയ പ്രചാരണം…

സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു

സൗദി : കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ 74 മെഡിക്കൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ…

മങ്കിപോക്സ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ തൃശൂർ ജില്ലയിൽ നിന്നുള്ള നാലംഗ കുടുംബത്തിലെ ഒരാൾക്കും സൗദി…