Month: July 2022

ഉഷ്ണ തരംഗത്തില്‍ വലഞ്ഞ് യൂറോപ്പ്; 1500ലേറെ മരണം

ലണ്ടന്‍: യൂറോപ്പ് കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്. റെക്കോർഡ് ചൂടിന്‍റെ ഫലമായി കുറഞ്ഞത് 1,500 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. ഉഷ്ണതരംഗം കാരണം കാട്ടുതീ പടരുകയും നഗരങ്ങളിലെ ജനജീവിതം സ്തംഭിക്കുകയും ചെയ്തു. പോർച്ചുഗലിൽ 1,000 ലധികം ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ…

സിവിക് ചന്ദ്രനെതിരായ പീഡന പരാതി; പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നെന്ന് പരാതിക്കാരി

കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ പീഡന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരി രംഗത്ത്. പരാതി നൽകി 21 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചന്ദ്രനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ തന്നെ അധിക്ഷേപിക്കുകയാണെന്നും അധ്യാപികയും യുവ എഴുത്തുകാരിയുമായ…

‘മലയന്‍കുഞ്ഞ്’ ഇന്നു മുതല്‍ തിയ്യേറ്ററുകളിൽ

ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ‘മലയൻകുഞ്ഞ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത്. 30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഒരു സര്‍വൈവല്‍…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തി മലയാളി

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍. ഗ്രൂപ്പ് എയിൽ എൽദോസ് പോൾ തന്‍റെ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടിയാണ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ ശ്രമത്തിൽ എൽദോസ് പോൾ 16.12 മീറ്റർ ആണ്…

സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ, നാലു മുനിസിപ്പാലിറ്റികൾ, 13 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.…

സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. അതേസമയം, ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ കോഴിക്കോട് ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്.…

നിതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളം എട്ടാം സ്ഥാനത്ത്

തിരുവനന്തപുരം: നിതി ആയോഗിന്‍റെ ഇന്ത്യ ഇന്നൊവേഷൻ ഇൻഡക്സ് 2021ൽ പ്രധാന സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം എട്ടാം സ്ഥാനത്ത്. നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പുറത്തിറക്കിയ നീതി ആയോഗിന്‍റെ ഇന്ത്യാ ഇന്നൊവേഷൻ ഇൻഡക്സിന്‍റെ മൂന്നാം പതിപ്പിൽ കർണാടക, മണിപ്പൂർ, ചണ്ഡീഗഢ്…

ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സിറിയ അവസാനിപ്പിച്ചു

ദമാസ്‌കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രൈൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സിറിയ സമാനമായ പ്രഖ്യാപനം നടത്തിയത്. പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും…

സി.ബി.എസ്.ഇ ഫലം; വിദ്യാര്‍ഥികളുടെ അവസരം ഇല്ലാതാക്കാനാകില്ലെന്ന് കോടതി

കൊച്ചി: പത്താം ക്ലാസ് പരീക്ഷാഫലം വൈകിയതിന്റെ പേരില്‍ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി സംസ്ഥാന സിലബസിലേക്ക് മാറാനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നോ രണ്ടോ ദിവസത്തേക്ക്, സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകുന്നത് ഒരു തടസ്സമാകരുത്. സിബിഎസ്ഇ പത്താം…

‘കേരളത്തിൽനിന്ന് മുർമുവിനു ലഭിച്ച ഒരു വോട്ടിന് 139നേക്കാൾ മൂല്യം’

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർവിന് ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് വലത് മുന്നണികളുടെ നിഷേധാത്മക നിലപാടിനെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.…