Month: May 2022

സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂരിലെ പെരിങ്ങല്‍കുത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെറോയിൻ കടത്തിന് പാക്ക് ബന്ധം; സംഘത്തിൽ മലയാളികളും

ലക്ഷദ്വീപിൽ 1,526 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പാകിസ്ഥാൻ പങ്കു സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവൻയൂ ഇൻറലിജൻസ്. മയക്കുമരുന്ന് കടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തതായി ഡിആർഐ അറിയിച്ചു. പാകിസ്ഥാനിലെ ഒരു പഞ്ചസാര മില്ലിന്റെ വിലാസത്തിലാണ് ഹെറോയിൻ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള…

കെജിഎഫ് ചാപ്റ്റർ 2ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയ സിനിമകളിൽ ഒന്നായിരിക്കുകയാണ് കെ ജി എഫ് ചാപ്റ്റർ 2. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കെജിഎഫ്: ചാപ്റ്റർ 2 ൽ സഞ്ജയ്…

കേരള കോണ്‍ഗ്രസ് എസ്-എന്‍സിപിയില്‍ ലയിക്കുന്നു; പ്രഖ്യാപനം 24 ന്

കേരളത്തിൽ വീണ്ടും രാഷ്ട്രീയ പാർ ട്ടികളുടെ ലയനം. സ്കറിയ തോമസ് വിഭാഗത്തിൽ നിന്ന് പിളർന്ന് രൂപീകരിച്ച കേരള കോൺഗ്രസ് (എം) എസ്.എൻ.സി.പിയിൽ ലയിച്ചു. സ്കറിയ തോമസിന്റെ മരണത്തെ തുടർന്ന് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് 2021 മാർച്ച് 21 നു മുതിർന്ന…

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കൻ പര്യടനത്തിനു വേണ്ടി തയ്യാറെടുക്കുന്നു. പരിമിത ഓവർ പര്യടനം അടുത്ത മാസമാണ്. ശ്രീലങ്കയിൽ മൂന്ന് വീതം ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. 2022ലെ വനിതാ ലോകകപ്പിനു ശേഷം ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര പരമ്പരയാണിത്.…

കേന്ദ്രം ഇനിയും നികുതി കുറയ്ക്കണമെന്നു ഉമ്മന്‍ചാണ്ടി

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേന്ദ്രം ഇനിയും കുറയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വലിയ നികുതികൾ കാരണം മറ്റെവിടെയും ഇല്ലാത്ത വില ഞങ്ങൾ നൽകേണ്ടിവരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം നൽകിയാൽ മാത്രമേ അത് കുറയ്ക്കാൻ കഴിയൂവെന്നും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും…

മെയ് മാസത്തെ ശമ്പള വിതരണം; സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

കെഎസ്ആർടിസി സംസ്ഥാന സർക്കാരിനോട് 65 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. മെയ് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനു കെഎസ്ആർടിസി സർക്കാരിനോട് സാമ്പത്തിക സഹായം തേടി. ഏപ്രിൽ മാസത്തെ ശമ്പള വിതരണം പൂർത്തിയായതോടെയാണ് കെഎസ്ആർടിസി സർക്കാരിനോട് കൂടുതൽ സാമ്പത്തിക സഹായം തേടിയത്.…

ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ

ആന്ധ്രാപ്രദേശിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജയ, സുരേഖ അരികളാണ് പ്രധാനമായും കേരളത്തിലെത്തിയിരുന്നത്. ഏറ്റവും കൂടുതൽ അരി ലഭിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. നെൽ സ്റ്റോക്കിന്റെ കുറവും വൈദ്യുതി ക്ഷാമവും…