Month: May 2022

സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കണം; ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

കേന്ദ്ര സർക്കാർ പെട്രോളിൻറെയും ഡീസലിൻറെയും നികുതി കുറച്ചിട്ടും നികുതി കുറയ്ക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാവണമെന്നും ബിജെപി നേതാക്കൾ…

യു.പിയിലെ ‘നേട്ടങ്ങള്‍’ എണ്ണിപ്പറഞ്ഞ് യോഗി ആദിത്യനാഥ്

ബിജെപി സർക്കാർ അധികാരത്തിൽ വന്നതിൻ ശേഷം ഈദ് പ്രമാണിച്ച് റോഡിൽ നമസ്കാരം നിർത്തിവെച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് കൊണ്ടുവന്ന മാറ്റങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു യോഗിയുടെ പരാമർശം. “സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം,…

രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍കിണറില്‍ കുടുങ്ങിയ കുട്ടി മരിച്ചു

പഞ്ചാബിലെ ഹോഷിയാർപൂരിൽ കുഴൽക്കിണറിൽ വീണ ആറ് വയസുകാരൻ മരിച്ചു. കിണറ്റിൽ വീണ് 9 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. 300 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടി 95 മീറ്റർ താഴ്ചയിലാണ് കുടുങ്ങിയത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. തെരുവുനായ്ക്കളിൽ നിന്ന്…

കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കെ സുധാകരന്‍

ഇന്ധനവില കുറച്ച കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. കേന്ദ്രസർക്കാരിനെ പരിഹസിച്ച് കൊണ്ടായിരുന്നു സുധാകരൻറെ പ്രതികരണം. ഇന്ധന നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തെ കൊള്ള തിരികെ നൽകുന്നതിന് തുല്യമെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇന്ധന നികുതി കുറച്ച ദിവസം എൽപിജി സബ്സിഡി…

കെ.സി.ലിതാരയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി പാർട്ടി

റെയിൽവേ ബാസ്കറ്റ്ബോൾ താരം കെ.സി ലിതാരയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർ.ജെ.ഡി പാർട്ടി മുഖ്യമന്ത്രി നിതീഷ് കുമാറിന് നിവേദനം നൽകി. ലിതാരയുടെ മരണവുമായി ബന്ധപ്പെട്ട് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.…

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി ജപ്പാനിലേക്ക്

ഇന്തോ-പസഫിക് മേഖലയിലെ വികസനം ഉറപ്പാക്കാനും ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ക്വാഡ് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മുക്തി, സുസ്ഥിര വികസനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവരാണ്…

സംവിധാനം, ഛായാഗ്രഹണം രാജീവ് രവി; ‘തുറമുഖം’ ട്രെയിലർ പുറത്തിറങ്ങി

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കൊച്ചി തുറമുഖം, തൊഴിലാളി സമരം എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഗോപൻ ചിദംബരം തിരക്കഥയെഴുതിയ ചിത്രം ഒരു പിരീഡ് ഡ്രാമയാണ്.…

പി.സി ജോർജിനായി അന്വേഷണം ഊർജിതമാക്കി; സംസ്ഥാനം വിട്ടതായി സൂചന

വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പി.സി ജോർജിനായി കൊച്ചി സിറ്റി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ബന്ധുവിൻറെ കാറിലാണ് അദ്ദേഹം ഒളിവിൽ പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാർ ഉടമയായ ഡെജോയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. പി.സി ജോർജിൻറെ ഗൺമാനെ പൊലീസ്…

ഇന്ധന നികുതി; കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ല

ഇന്ധനത്തിൻറെ എക്സൈസ് തീരുവ കുറച്ചത് മൂലം നഷ്ടം നേരിട്ടത് സർക്കാരിൻ മാത്രമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയിൽ മാറ്റമില്ല. അതിനാൽ, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ല. പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ്…

തെരുവുനായ്ക്കൾ ഓടിച്ചു; 6 വയസ്സുകാരൻ വീണത് 100 അടി താഴ്ചയുള്ള കുഴൽ കിണറിൽ

പഞ്ചാബിൽ 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു ആറ് വയസുകാരൻ. ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ റിതിക് റോഷനാണ് അപകടത്തിൽ മരിച്ചത്. ബൈറാംപൂരിലെ ഖിയാല ബുലന്ദ ഗ്രാമത്തിലാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചതിനെ തുടർന്ന് കുട്ടി കുഴൽക്കിണറിൻറെ പരിസരത്തേക്ക് ഓടിയെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ചതായി വാർത്താ…