Month: May 2022

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും. ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് വ്യാപനം ദുർബലമായതും മൺസൂണിന് മുമ്പുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ…

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാന ഘട്ടത്തിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ അന്വേഷണ സംഘം പരിശോധിക്കുന്നത്. കേസിൽ സാക്ഷികൾ കൂറുമാറാൻ ഇടയാക്കിയ സാഹചര്യവും എട്ടാം പ്രതി ദിലീപിൻറെ സ്വാധീനവും തുറന്നുകാട്ടി അന്വേഷണ സംഘം കൂടുതൽ കുറ്റപത്രം സമർപ്പിക്കും.…

ഗ്യാൻവാപി മസ്ജിദ് തർക്കം ഇന്ന് വാരണാസി ജില്ലാ കോടതിയിൽ

ഗ്യാൻവാപി മസ്ജിദ് തർക്കം ഇന്ന് വാരണാസി ജില്ലാ കോടതിയിൽ. സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശയാണ് കേസ് പരിഗണിക്കുക. നേരത്തെ കേസ് പരിഗണിച്ച വാരണാസി സിവിൽ കോടതിയിൽ നിന്നാണ് ഫയലുകൾ ജില്ലാ കോടതിക്ക് കൈമാറിയത്. വിഷയത്തിൻ്റെ…

ഇന്ധന വില; കൂട്ടിയ തീരുവ പൂര്‍ണമായി കുറയ്ക്കണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ, കഴിഞ്ഞ എട്ട് വർഷത്തിനിടെ വർദ്ധിപ്പിച്ച കേന്ദ്ര തീരുവകൾ പൂർണ്ണമായും കുറയ്ക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. കേരളവും…

ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ പീഡന പരാതി; ലോകായുക്ത ഇന്ന് പരിഗണിക്കും

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ വിദ്യാർത്ഥിനി നൽകിയ ലൈംഗിക പീഡന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. പൊലീസിലും മുഖ്യമന്ത്രിയിലും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ലോകായുക്തയെ സമീപിച്ചത്. ചീഫ് ഫ്ളൈയിംഗ് ഓഫീസർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ്…

ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ഇന്ന്

കോട്ടയം ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ ഇന്ന് സുരക്ഷാ പരിശോധന നടത്തും. രാവിലെ 8 മണിക്ക് സുരക്ഷാ പരിശോധന നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അജയ് കുമാർ റായിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം സ്പീഡ് ചെക്കും…

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് അധികാരമേൽക്കും

ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ അൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അൽബനീ​സി​ന്റെ ലേബർ പാർട്ടി 71 സീറ്റുകൾ നേടിയപ്പോൾ സ്കോട്ട് മോറിസണിന്റെ ലിബറൽ സഖ്യം 52…

ഐപിഎൽ ക്വാളിഫയർ; ആദ്യ ഫൈനലിസ്റ്റിനെ നാളെയറിയാം

ഐപിഎൽ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ (ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. തോറ്റ ടീമിന് ക്വാളിഫയർ രണ്ടിൽ ഒരു അവസരം കൂടി ലഭിക്കും. കൊൽക്കത്തയിലെ…

ആഫ്രിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 11.59 ദശലക്ഷം കടന്നു

ആഫ്രിക്കയിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ ആകെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു. ഞായറാഴ്ച വൈകുന്നേരം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു. ദക്ഷിണാഫ്രിക്ക, മൊറോക്കോ,…