Month: May 2022

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായി മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നു.  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 37720 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…

വിസ്മയ കേസ് പൊലീസ് നല്ല രീതിയിലാണ് അന്വേഷിച്ചതെന്ന് ഡിവൈഎസ്പി രാജ്കുമാർ

വിസ്മയ കേസ് പൊലീസ് നല്ല രീതിയിലാണ് അന്വേഷിച്ചതെന്ന് ഡിവൈഎസ്പി രാജ്കുമാർ പറഞ്ഞു. 80-ാം ദിവസമാണ് കുറ്റപത്രം തയ്യാറാക്കിയത്. സൈബർ ഫോറൻസിക് തെളിവുകൾ കേസിൽ നിർണായകമായി. കോടതിയിൽ നിന്ന് നല്ല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈഎസ്പി രാജ്കുമാർ പറഞ്ഞു. “വളരെ സത്യസന്ധമായ അന്വേഷണമാണ് നടന്നത്.…

കുരങ്ങുപനി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്കെതിരെ യു.എന്‍

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ, രോഗത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വംശീയവും ഹോമോഫോബിക്കുമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ചില മാധ്യമങ്ങൾ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന രീതിയെ യുഎൻ ഏജൻസി രൂക്ഷമായി വിമർശിച്ചു. എൽജിബിടിക്യു വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ ചില…

‘നികുതി കുറച്ച ദിവസം തന്നെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു’

നികുതി കുറച്ച ദിവസം തന്നെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന് 79 പൈസയാണ് കൂട്ടിയത്. അതുകൊണ്ടാണ് വില ലിറ്ററിന് 93 പൈസ വർദ്ധിച്ചത്. പ്രഖ്യാപിച്ചതുപോലെ ഡീസൽ വില കുറച്ചതിന് ഇത് തെളിവാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ…

പ്രശസ്ത സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരിസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1988-ൽ ബി.ബി.സി.യുടെ ‘ദി മൺസൂൺ’ എന്ന റേഡിയോ…

കുതിച്ച് പച്ചക്കറിവില; തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായതിനാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു. ചപ്പുപുതിനയുടെ വില കിലോയ്ക്ക് 140 രൂപയായി ഉയർന്നു. ബിരിയാണി, രസം…

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ഗോവ മുഖ്യമന്ത്രി

പോർച്ചുഗീസുകാർ പണ്ട് തകർത്ത ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനായി പ്രത്യേക ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു. ഉത്തർപ്രദേശിൽ ആർഎസ്എസ് കേന്ദ്രീകൃത മാസികകളുടെ വിജയം ആഘോഷിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 450 വർഷത്തെ പോർച്ചുഗീസ് ഭരണത്തിൽ…

‘ജോസഫ്’ റീമേക്ക് ‘ശേഖർ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു

മെയ് 22 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ‘ശേഖർ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടതായി നടൻ രാജശേഖർ പറഞ്ഞു. ‘ശേഖറിൻറെ’ പ്രദർശനം റദ്ദാക്കാൻ പ്രാദേശിക കോടതിയാണ് ഉത്തരവിട്ടത്. സാമ്പത്തിക തർക്കമാണ് കാരണം. കോടതി ഉത്തരവിനെ…

ഇന്ത്യയെ ഫിഫ വിലക്കിയേക്കും; ഭരണകൂടം ഇടപെടുന്നത് ഫിഫ നിയമങ്ങൾക്ക് എതിര്

ഫിഫ ഇന്ത്യയെ വിലക്കിയേക്കുമെന്നാണ് സൂചന. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പ്രഫുൽ പട്ടേലിനെ എഐഎഫ്എഫ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ഫെഡറേഷനെ നയിക്കാൻ ഒരു ഗവേണിംഗ് ബോഡിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഫുട്ബോൾ അസോസിയേഷനിൽ…