Month: May 2022

ഖത്തർ ലോകകപ്പ് ;പഴുതടച്ച സുരക്ഷ

നവംബറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ തയ്യാറെടുക്കുന്നു. കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലോകകപ്പ് സുരക്ഷയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ഷൻ കമ്മിറ്റി…

വിസ്മയ കേസ് ; ശിക്ഷാവിധിക്കായി കാത്തിരിക്കുന്നെന്ന് ചെന്നിത്തല

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “ഞാനും അനിതയും ഉൾപ്പെടെ എല്ലാ മാതാപിതാക്കളും ഈ രാജ്യത്തെ എല്ലാ പെൺമക്കളും നാളെ ശിക്ഷാവിധി പ്രഖ്യാപിക്കാൻ , കാത്തിരിക്കുന്നു…

പുതിയ ചരക്ക് ഇടനാഴികൾ വേണ്ട; പഴയത് വിപുലീകരിക്കാൻ ഒരുങ്ങി റെയിൽവേ

നിർദ്ദിഷ്ട ചരക്ക് ഇടനാഴികൾ ഉപേക്ഷിക്കുകയാണെന്നും പകരം നിലവിലുള്ള ഇടനാഴികളുടെ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം. സ്ഥലമെടുപ്പ് പ്രശ്നങ്ങൾ കാരണം നിലവിലുള്ള പദ്ധതികൾ വൈകുകയാണെന്നും ഇതിനെ തുടർന്നാണ് ബദൽ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.  ഈസ്റ്റ് കോസ്റ്റ്, കിഴക്ക്-പടിഞ്ഞാറ്,…

സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്നു പ്രെട്രോളിയം മന്ത്രി

സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിൽ ആനുപാതികമായ കുറവുണ്ടായി. കേരളത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.…

കുരങ്ങ് പനി വ്യാപിക്കുന്നു; യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ രോഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം വിളിച്ചു. പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇപ്പോൾ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും 12 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പുതിയ…

പി സി ജോര്‍ജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചു

മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതിനെതിരെ സർക്കാർ കോടതിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ…

മെഡിക്കല്‍ കോളജുകളില്‍ ഐഡി കാര്‍ഡ് കർശനം; അറിയിപ്പുമായി ആരോഗ്യമന്ത്രി

മെഡിക്കൽ കോളേജുകളിൽ തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പൂന്തുറ സ്വദേശിയായ നിഖിൽ പിജി ഡോക്ടറുടെ മറവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗിയുടെ രക്തസാമ്പിളിൽ വെള്ളം ചേർക്കുകയും കാൽമുട്ട്…

ചോദ്യപേപ്പര്‍ വിവാദം;കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ നാളെ സ്ഥാനമൊഴിയും

കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തെ തുടർന്ന് പരീക്ഷാ കണ്ട്രോളർ ഡോ.പി ജെ.വിൻസെന്റ് സ്ഥാനമൊഴിയുന്നു. പരീക്ഷാ കൺട്രോളർ എന്ന നിലയിൽ ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അംഗീകരിച്ചതിനെ തുടർന്നാണ് രാജി. ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന ഇദ്ദേഹം തിരുവനന്തപുരം…

ജോ ജോസഫിന് വോട്ടുചെയ്യണം; ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രചാരണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു വേണ്ടി വോട്ടഭ്യർഥിക്കാൻ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിനായി എൽഡിഎഫിനു വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാക്കണമെങ്കിൽ…

സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാർ അംഗീകരിക്കാൻ യുക്രൈൻ തയ്യാറല്ല

പ്രദേശം വിട്ടുകൊടുക്കുന്ന സമാധാന ഉടമ്പടി അംഗീകരിക്കാനാവില്ലെന്ന് യുക്രൈൻ. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് യുക്രൈന്റെ പുതിയ നിലപാട്. ഇളവുകൾ കൂടുതൽ വലുതും രക്തരൂക്ഷിതവുമായ റഷ്യൻ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ഉപദേഷ്ടാവ് പറഞ്ഞു.…