Month: May 2022

‘വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്’

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പരാജയം ഭയന്നാണ് യു.ഡി.എഫ് നുണപ്രചാരണവുമായി ഇറങ്ങിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മോശം പ്രചാരണമാണ്…

തൃക്കാക്കര; ‘രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലം’

തൃക്കാക്കരയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയതെന്നും തൽഫലമായി, സ്വാഭാവികമായും പോളിംഗ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസമില്ലെങ്കിൽ യു.ഡി.എഫും ബി.ജെ.പിയും അതിജീവിക്കുക പോലുമില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ…

‘ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരും’

സംസ്ഥാനത്ത് നാളെ മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്; നാളെ മുതൽ 42 ലക്ഷത്തിലധികം…

അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നടൻ ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി രാമൻ പിള്ള. അഡ്വക്കേറ്റ്സ് ആക്ടിലെ സെക്ഷൻ 35ന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്ന് രാമൻ പിള്ള പറഞ്ഞു.അതിജീവിത നൽകിയ പരാതിയിൽ ദിലീപിന്റെ അഭിഭാഷകൻ ബാർ കൗണ്‍സിലിന് മറുപടി…

‘തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും’

തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിന്റെ ഉത്ഭവം യു.ഡി.എഫ് ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ…

കനത്ത മഴയിൽ ഡൽഹിയിൽ വ്യാപക നാശനഷ്ട്ടം

കനത്ത മഴയിൽ ഡൽഹിയിൽ വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരാൾ ഡൽഹിയിലെ ജുമാമസ്ജിദ് പ്രദേശത്തെ 50 വയസുകാരനാണ്. വീടിന്റെ മേൽക്കൂര തകർന്നാണ് അപകടമുണ്ടായത്. വടക്കൻ ഡൽഹിയിൽ 65കാരൻ കൂടി മരിച്ചു. കനത്ത മഴയിലും…

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ; പിടിയിലായയാൾ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ അബ്ദുൾ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്ലിം ലീഗ്. ലീഗുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുൾ ലത്തീഫെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ…

ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കും: ഹൈബി ഈഡന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കുമെന്ന് ഹൈബി ഈഡൻ എം.പി.തിരഞ്ഞെടുപ്പ് ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ വിജയമായിരിക്കും തൃക്കാക്കരയെന്നും സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. മാമംഗലം എസ്എൻഡിപി ഹാളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു…

രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ 2,706 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സജീവ കേസുകൾ നിലവിൽ 17,883 ആയി. സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.04 ശതമാനമാണ്. പ്രതിദിന…

റിലീസിന് മുനപേ 200 കോടി നേടി കമൽ ഹാസൻ ചിത്രം ‘വിക്രം’

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം വിക്രമിന്റെ അവകാശം വിറ്റുപോയത് വൻ തുകയ്ക്ക്. സാറ്റലൈറ്റ്, ഒ.ടി.ടി എന്നിവയിലൂടെ വിവിധ ഭാഷകളിലായി 200 കോടിയിലധികം രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം വിറ്റുപോയത്. ജൂൺ മൂന്നിന് ഇന്ത്യയിലും വിദേശത്തുമായി ചിത്രം റിലീസ് ചെയ്യും.…