Month: May 2022

ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന നടത്തി

മദ്യവിൽപ്പന ശാലകളിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തി. വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ബാവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടതിനാൽ പലയിടത്തും ഔട്ട്ലെറ്റുകൾ ശൂന്യമായിരുന്നു. ജീവനക്കാരും മദ്യപിക്കാനെത്തിയവരും…

കൊച്ചി മെട്രോ ട്രെയിനിലെ ആദ്യ പ്രീവെഡ്ഡിങ് ഷൂട്ട് നടന്നു

കൊച്ചി മെട്രോ ട്രെയിൻ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് വേദിയായി. പിറവം ഇലഞ്ഞി സ്വദേശി ജോൺ പോൾ, കുറവിലങ്ങാട് സ്വദേശി ഡെബി സെബാസ്റ്റ്യൻ എന്നിവരുടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് മെട്രോയിൽ നടന്നത്. ആദ്യമായാണ് മെട്രോയിൽ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടക്കുന്നത്. മെട്രോ ട്രെയിനിലെ ഫോട്ടോഷൂട്ട്…

വിസ്മയയ്ക്ക് നീതി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കേരളാ പോലീസ്

ഭർത്താവിൻറെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയ്ക്ക് നീതി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് കേരള പൊലീസിൻറെ പ്രതികരണം. വിസ്മയ കേസിലെ കോടതി വിധി കുറ്റവാളികൾക്കും അവരുമായി ബന്ധമുള്ള മാതാപിതാക്കൾക്കും, കിലോ കണക്കിൻ സ്വർണവും…

വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസിന് നടപടി

നടിയെ ആക്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ്. നോട്ടീസ് നൽകാനുള്ള പൊലീസിൻറെ ശുപാർശ ആഭ്യന്തര വകുപ്പ് മുഖേന സിബിഐക്ക് കൈമാറി. ഇൻറർപോളിൻറെ നോഡൽ ഏജൻസിയായ സി.ബി.ഐ തുടർനടപടികൾ സ്വീകരിക്കും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള…

ഗോകുലം കേരള എ.എഫ്.സി കപ്പിൽ നിന്ന് പുറത്തായി

എഎഫ്സി കപ്പിൽ ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബാഷുന്ധര കിംഗ്സിനോട് തോറ്റാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിൽ മൂന്ന് പോയിൻറ് മാത്രമാണ് ഗോകുലത്തിനുള്ളത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഷുന്ധര 2-1ൻ…

എബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് മടങ്ങിവരും

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എബി ഡിവില്ലിയേഴ്സ് അടുത്ത സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. 2001 മുതൽ 10 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡിവില്ലിയേഴ്സ് 2021 ൽ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ സീസണിൽ അദ്ദേഹം കളിച്ചിരുന്നില്ല.…

പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജന്മദിനാശംസകൾ നേർന്നത്. ‘നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ആശംസിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയൻ ജൻമദിനാശംസകൾ നേർന്നു. ‘എൻറെ പ്രിയ…

ഇന്ത്യയോട് 500 ദശലക്ഷം ഡോളർ കടം ചോദിച്ച് ശ്രീലങ്ക

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങാൻ 500 മില്യൺ ഡോളർ വായ്പ ആവശ്യപ്പെട്ട് ശ്രീലങ്ക. പെട്രോൾ പമ്പുകൾ തീർന്നുപോകാതിരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ശ്രീലങ്ക ശ്രമിക്കുന്നുണ്ട്. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇത്രയും മോശം…

കുത്തബ് മിനാറിൽ ആരാധന അനുവദിക്കില്ലെന്ന് പുരാവസ്തു വകുപ്പ്

കുത്തബ് മിനാറിലെ ക്ഷേത്രം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യത്തെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എതിർത്തു. 1914 മുതൽ കുത്തബ് മിനാർ ഒരു സംരക്ഷിത സ്മാരകമാണ്, അതിൻറെ ഘടന ഇപ്പോൾ മാറ്റാൻ കഴിയില്ല. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുമ്പോൾ അവിടെ ഒരു ആരാധനയും ഉണ്ടായിരുന്നില്ലെന്നും…

“ദിലീപിനെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു”

പിണറായി സർക്കാരിന്റെ കാലത്ത് സ്ത്രീ സുരക്ഷ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രതിയുമായി കൈകോർത്ത് ഇരയ്ക്ക് നീതി നിഷേധിക്കുന്നതാണ് സർക്കാരിന്റെ സമീപനമെന്നും, കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതിജീവിച്ചവർക്കൊപ്പമാണെന്ന്…