Month: May 2022

“എൽഡിഎഫ് സര്‍ക്കാര്‍ അതിജീവിതക്കൊപ്പം”

നടിയെ ആക്രമിക്കപ്പെട്ട കേസിൽ എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിൽ നീതി ഉറപ്പാക്കും. കേസ് ശരിയായി മുന്നോട്ട് പോകണമെന്നാണ് സർക്കാരിൻറെ നിലപാട്. എത്ര…

ജില്ലയുടെ പേര് മാറ്റിയതിന് ആന്ധ്രാപ്രദേശിൽ മന്ത്രിയുടെ വീടിന് തീയിട്ടു

പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയെ ബി.ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ, ആന്ധ്രാപ്രദേശിലെ അമലാപുരത്ത് പ്രതിഷേധം. ഗതാഗത മന്ത്രി പി. വിശ്വരൂപിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രതിഷേധക്കാർ പോലീസ് വാഹനവും വിദ്യാഭ്യാസ…

നൂലിന്റെ വില ഉയരുന്നു; തിരുപ്പൂർ വസ്ത്ര നിർമാതാക്കൾ സമരത്തിൽ

തമിഴ്നാട്ടിലെ തിരുപ്പൂരിൽ വസ്ത്ര നിർമ്മാതാക്കൾ വീണ്ടും പണിമുടക്ക് തുടങ്ങി. നൂലിൻറെ വില കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാഴ്ചത്തെ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞ മാസം മാത്രം ഒരു കിലോ നൂലിന് 40 രൂപ വർദ്ധിച്ച് 470 രൂപയായി. കഴിഞ്ഞയാഴ്ച വ്യാപാരികളും നിർമാതാക്കളും രണ്ട്…

ആമസോണ്‍ മഴക്കാടുകള്‍ വീണ്ടും പ്രളയത്തിൽ മുങ്ങി

തുടർച്ചയായ രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ വനമേഖലയിൽ വെള്ളപ്പൊക്കമുണ്ടായി. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട രണ്ടാമത്തെ വലിയ നഗരമായ മനൗസാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. 1902 ലെ വെള്ളപ്പൊക്കം രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിൽ ഏഴെണ്ണം നഗരം…

ശ്രീനഗറില്‍ ഭീകരരുടെ വെടിവെയ്പ്പ്; പോലീസുകാരന് വീരമൃത്യു

ശ്രീനഗറിലെ ഗനി മൊഹല്ല പ്രദേശത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സൗര സ്വദേശി സെയ്ഫുള്ള ഖദ്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വീടിൻ മുന്നിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. ഖദ്രിയുടെ ഏഴുവയസ്സുള്ള മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതുകൈയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിൽ…

പോപ് ഗായകന്‍ ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക് വരുന്നു

ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഒക്ടോബർ 18ന് ഇന്ത്യയിലെത്തും. ജസ്റ്റിസ് വേൾഡ് ടൂറിൻറെ ഭാഗമായി ഒക്ടോബറിൽ ഗായകൻ ന്യൂഡൽഹിയിലെത്തും. ഇത് രണ്ടാം തവണയാണ് ജസ്റ്റിൻ ഇന്ത്യ സന്ദർശിക്കുന്നത്. 2022 മെയ് മുതൽ 2023 മാർച്ച് വരെ 30 രാജ്യങ്ങളിലായി…

കെ-റെയിൽ; ജിപിഎസ് സർവേ തടയുമെന്ന് കാട്ടിലപീടിക സമരസമിതി

സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി. കഴിഞ്ഞ 600 ദിവസമായി സമരം ചെയ്യുന്ന സമരസമിതി സിൽവർ ലൈൻ ജിപിഎസ് സർവേയും തടയുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സിൽവർ ലൈനിനെതിരെ കേരളത്തിൽ ആദ്യം…

ലിതാരയുടെ ആത്മഹത്യ: ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി ലിതാര (23) ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏപ്രിൽ 26നാണ് പാറ്റ്നയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ ലിതാരയുടെ പരിശീലകൻ…

“തൃക്കാക്കരയിൽ യു.ഡി.എഫും ബി.ജെ.പിയും സഖ്യത്തിൽ”

തൃക്കാക്കരയിൽ യുഡിഎഫും ബിജെപിയും സഖ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോണ്‍ഗ്രസ് പല തവണ ബിജെപിയുമായി ഒത്തുകളിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, അത് ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഇവിടെ ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പഴയ…

‘വിക്രം’ പ്രൊമോഷന്‍; കമല്‍ ഹാസൻ കേരളത്തിലെത്തും

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വിക്രം’ എന്ന സിനിമയുടെ പ്രമോഷൻറെ ഭാഗമായി കമൽഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27ന് വൈകിട്ട് 4.30ന് കൊച്ചി ലുലു മാളിലാണ് പരിപാടി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിയാ ഷിബുവിൻറെ എച്ച്ആർ പിക്ചേഴ്സ് ആണ്…