Month: May 2022

സ്പൈസ്ജെറ്റിൽ സിസ്റ്റത്തിൽ വൈറസ് ആക്രമണം; നിരവധി സർവീസുകൾ തടസപ്പെട്ടു

സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാന സർവീസുകൾ താറുമാറായി. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ ഇന്നലെ രാത്രിയാണ് വൈറസ് ആക്രമണം…

കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റു നിർമാണം പാടില്ല; വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റൊരു നിർമ്മാണവും പാടില്ലെന്ന് ഹൈക്കോടതി. ക്വാറി അനുവദിക്കരുതെന്നും റിസോർട്ട് ഉൾപ്പെടെയുള്ള മറ്റ് നിർമ്മാണങ്ങളും നിർത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. അപേക്ഷ ലഭിച്ചാലുടൻ ഭൂമി തരം മാറ്റുന്ന കാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.  

ലൈഫ് മിഷൻ അഴിമതിക്കേസ്; സി.ബി.ഐ അന്വേഷണം തുടരും

ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. പ്രതി സരിത്തിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സരിത്തിനെ കൂടാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന എന്നിവരെയും ചോദ്യം ചെയ്യും. അന്വേഷണം…

പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്തഹയജ്ഞത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ നിന്ന് പിസി ജോർജിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ…

‘ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അവഹേളിക്കുന്നു’

ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കേണ്ടത് പൊലീസും സർക്കാരുമാണ്. ഒരു വശത്ത് അതിജീവനത്തിനൊപ്പമാണെന്ന് അവകാശപ്പെടുന്ന സർക്കാരിൻ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്ന പ്രതീതിയുണ്ടെന്നും പ്രതിപക്ഷ നേതാവ്…

പൊതുമേഖലാ ബാങ്കുകൾ മെച്ചപ്പെട്ട ലാഭവിഹിതം; സര്‍ക്കാരിന് ലഭിക്കുക 8000 കോടി

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുമേഖലാ ബാങ്കുകൾ മെച്ചപ്പെട്ട ലാഭവിഹിതം പ്രഖ്യാപിച്ചു. മെച്ചപ്പെട്ട അസറ്റ് ഗുണനിലവാരവും ക്രെഡിറ്റ് വളർച്ചയും ലാഭവിഹിതം പ്രഖ്യാപിക്കാൻ ബാങ്കുകളെ സഹായിച്ചു. സർക്കാരിന് 8,000 കോടി രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സെൻട്രൽ ബാങ്ക്…

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,320 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ…

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസിൽ യാസിന്‍ മാലിക്കിന് ഇന്ന് ശിക്ഷ വിധിക്കും

കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് തീവ്രവാദ ഫണ്ടിംഗ് കേസിൽ ഇന്ന് ശിക്ഷ വിധിക്കും. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ ചെയ്തതെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യാസിന് പിന്തുണയുമായി മുൻ പാക് പ്രധാനമന്ത്രി…

നടിയെ അക്രമിച്ച കേസ്; അന്വേഷണം നിർത്തേണ്ടതില്ലെന്ന് സർക്കാർ നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ…

‘അമേരിക്കയുടെ ആയുധ ലോബിക്കെതിരെ നിലകൊള്ളണം’

അമേരിക്കയുടെ ശക്തരായ ആയുധ ലോബിക്കെതിരെ നിലകൊള്ളണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ടെക്സാസിലെ ഒരു സ്കൂളിൽ 18 വയസുകാരൻ 21 പേരെ വെടിവച്ച് കൊന്നതിന് പിന്നാലെയാണ് ജോ ബൈഡൻറെ പ്രതികരണം.’ദൈവത്തിന്റെ പേരില്‍, എന്നാണ് നമ്മള്‍ എല്ലാവരും തോക്ക് ലോബിക്കെതിരെ…