Month: May 2022

കോൺഗ്രസിനെ കൈവിട്ട് കപില്‍ സിബല്‍

സമാജ് വാദി പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻറെ സാന്നിധ്യത്തിലാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. മെയ് 16നാണ് താൻ കോണ്‍ഗ്രസ് വിട്ടതെന്ന്…

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും നൽകും

ഭിന്നശേഷിക്കാരായ എല്ലാ ആളുകൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ലഭ്യത ഊർജിതമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് കാമ്പയിൻ ആരംഭിച്ചു. ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ ആനുകൂൽയങ്ങളും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാർഡ്. സ്മാർട്ട്ഫോൺ വഴിയും അക്ഷയ കേന്ദ്രങ്ങൾ,…

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍

ടൂർണമെൻറിൽ ഒരു മത്സരം പോലും തോൽക്കാത്ത അനീഷിനെ പ്രഗ്നാനന്ദയാണ് തോൽപിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ പ്രജ്ഞാനന്ദ സ്കൂൾ പരീക്ഷയുടെ മധ്യത്തിലാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ ഡിംഗ് ലിറെനെ നേരിടും. സെമിഫൈനലിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചാണ്…

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് സാറ ജോസഫ്

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. ആക്രമിക്കപ്പെട്ട നടിക്ക് കഴിഞ്ഞ 5 വർഷമായി നീതി ലഭിച്ചിട്ടില്ലെന്നും നീതി ലഭിക്കാനുള്ള ആദരസൂചകമായാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. “അതിജീവിച്ചവർക്കൊപ്പമാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞതായി തോന്നുന്നു.…

ഉത്തരേന്ത്യയിൽ മഴ തുടരുന്നു; അസം പ്രളയത്തിൽ 6 മരണം കൂടി

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ കേദാർനാഥ് യാത്ര നിർത്തിവച്ചിരിക്കുകയാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ…

‘പുടിനുമായി നേരിട്ടുള്ള ചർച്ച മാത്രം’; നിലപാടറിയിച്ച് സെലെന്സ്കി

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് മാത്രമേ താൻ തയാറാകൂവെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് “യാഥാർത്ഥ്യം മനസ്സിലാക്കിയാൽ” സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും എല്ലാ പ്രദേശങ്ങളും വീണ്ടെടുക്കുന്നതുവരെ യുക്രൈൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിക്ര’മിലെ പുതിയ ഗാനം പുറത്തിറങ്ങി

കമൽഹാസന്റെ വിക്രമിന്റെ ഓഡിയോയും ട്രെയിലറും മെയ് 15 നാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ സംഗീതം ഒരുക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച വിക്രമിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ,…

ഐപിഎല്‍ വാതുവെപ്പിനായി ഒരു കോടിയോളം തട്ടിയ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റിൽ

പോസ്റ്റോഫീസിൽ സ്ഥിരനിക്ഷേപമായി നൽകിയ ഒരു കോടിയോളം രൂപ വാതുവെപ്പിനായി മോഷ്ടിച്ച പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബീന സബ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ വിശാൽ അഹിർവാറാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു കോടിയോളം രൂപയാണ് ഐപിഎല്ലിനായി…

10 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെത്തി വീട്ടമ്മ!

മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് വീട്ടമ്മ 2.08 കാരറ്റ് വജ്രം കണ്ടെത്തിയത്. നല്ല ഗുണനിലവാരമുള്ള കൽൽ കണ്ടെത്തിയെന്നും ലേലത്തിൽ ഏകദേശം 10 ലക്ഷം രൂപ വില വരുമെന്നും അധികൃതർ പറഞ്ഞു. വീട്ടമ്മയായ ചമേലി ബായിയാണ് വജ്രം കണ്ടെത്തിയത്. കർഷകനായ ഭർത്താവിനൊപ്പം പാട്ടത്തിനെടുത്ത ഭൂമിയിൽ…

ഒമാൻ സന്ദർശിക്കാൻ ലോകത്തെ പ്രായംകുറഞ്ഞ പൈലറ്റ് എത്തുന്നു

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഒമാൻ സന്ദർശിക്കും. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് തകർക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് 16 കാരനായ മക് റുതർഫോർഡ് സുൽത്താനേറ്റിൽ എത്തുന്നത്. അദ്ദേഹത്തിൻറെ സന്ദർശനത്തിൻ കഴിഞ്ഞ ദിവസം സിവിൽ…