Month: May 2022

നിര്‍മാണച്ചെലവിലെ വര്‍ധന; ഭവന വിലയും ഉയരുന്നു

നിർമ്മാണ ചെലവ് വർദ്ധിച്ചതോടെ, രാജ്യത്തെ ഭവന വിലയും കുത്തനെ ഉയർന്നു. എട്ട് പ്രധാന നഗരങ്ങളിലെ ഭവന വില ജനുവരി-മാർച്ച് കാലയളവിൽ 11% വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇതേ കാലയളവിൽ, ഡൽഹിയിലെ ഭവനങ്ങളുടെ വില 11% ഉയർന്ന് ചതുരശ്രയടിക്ക് 7,363 രൂപയായി. ഹൈദരാബാദിൽ…

സംസ്ഥാനത്ത് നാളെമുതൽ വാക്സിനേഷൻ യജ്ഞം; പരമാവധി വിദ്യാർത്ഥികൾക്ക് വാക്‌സിൻ

മെയ് 26, 27, 28 തീയതികളിൽ സംസ്ഥാനത്ത് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ, റസിഡൻറ്സ്…

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം: അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറ് നവാസ് വണ്ടാനം, ഈരാറ്റുപേട്ട നടയ്ക്കൽ പറനാനി അൻസാർ നജീബ് എന്നിവരെ കഴിഞ്ഞ…

മകൻ കാണിച്ച പിഴവ്; അച്ഛന് നല്‍കേണ്ടി വന്നത് മൂന്നു ലക്ഷം

മകൻറെ തെറ്റിന് ഹോങ്കോങ്ങിലെ ഒരു പിതാവിന് നൽകേണ്ടി വന്നത് 3 ലക്ഷം രൂപ. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന ഒരു കടയിലെ കളിപ്പാട്ടം പൊട്ടിച്ചതിനാണ് കടയുടമ പിതാവിനോട് 3.30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. മാളിലെ ഒരു ഡിസൈനർ കളിപ്പാട്ടക്കടയിൽ സ്വർണ നിറത്തിലുള്ള ടെലിടബ്ബീസ്…

പൊടിക്കാറ്റടങ്ങി; കുവൈത്ത് വിമാനത്താവളം തുറന്നു

പൊടിക്കാറ്റിനെ തുടർന്ന് അടച്ചിട്ടിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് മൂന്ന് മണിക്കൂർ അടച്ചിട്ടിരിക്കുകയാണെന്നും വൈകിട്ട് 5.50 ഓടെ പ്രവർത്തനം പുനരാരംഭിച്ചതായും എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനക്കമ്പനികൾ സാധാരണ നിലയിലായിരുന്നു സർവീസ് നടത്തിയിരുന്നത്. നഗരത്തിൽ പൊടിപടലങ്ങൾ തെളിഞ്ഞതോടെ…

അസം പ്രളയം; 1,374 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

അസമിലെ വെള്ളപ്പൊക്കത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. നാഗോണിലെ കാംപൂർ, കച്ചാർ ജില്ലയിലെ ഉദർബോണ്ട് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 17 ജില്ലകളിലായി 5.8 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ…

ഡൽഹിയിൽ 150 ഇ-ബസുകള്‍ നിരത്തിലിറങ്ങി

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ കൊണ്ടുവന്ന ഇ-ബസുകൾ നിരത്തിലിറക്കിത്തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ബസുകൾക്കായി 150 കോടി രൂപ അനുവദിച്ചതിന് കെജ്രിവാൾ കേന്ദ്രത്തിന് നന്ദി പറഞ്ഞു. ഇ-ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന…

വിസ്മയക്കേസ് അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മമ്മൂട്ടി

വിസ്മയ സ്ത്രീധന പീഡനക്കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമായും വളരെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാർ. ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയ മമ്മൂട്ടി കേരള പോലീസുമായി സഹകരിച്ച്…

നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ജപ്പാന്‍ സഞ്ചാരിയെ ചന്ദ്രനിലെത്തിക്കും

നാസയുടെ വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തിൽ ഒരു ജാപ്പനീസ് ബഹിരാകാശയാത്രികനെ ഉൾപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മിൽ ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി…

പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി; പ്രതിഷേധവുമായി പി.ഡി.പി

വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മുൻ എംഎൽഎ പി.സി. ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. മകൻ ഷോൺ ജോർജിനൊപ്പമാണ് പിസി എത്തിയത്. അതേസമയം, ജോർജ്ജ് ഹാജരാകുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പിഡിപി പ്രവർത്തകരും സ്റ്റേഷൻ മുന്നിൽ പ്രതിഷേധിച്ചു. പിസി ജോർജിനെ…