Month: May 2022

കെ റെയില്‍ വേണ്ട; സബർബൻ റെയിൽ നടപ്പിലാക്കുമെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ സബർബൻ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത് സാധാരണക്കാർക്കുള്ള പദ്ധതിയാണ്. എൽഡിഎഫ് സർക്കാരാണ് പദ്ധതിക്ക് ആദ്യം അംഗീകാരം നൽകിയതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ ആരംഭിച്ച സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300…

സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കരുത്; താലിബാനോട് യുഎൻഎസ്‌സി

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന നയങ്ങൾ താലിബാൻ പിൻവക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനിതാ ടെലിവിഷൻ അവതാരകരോട് മുഖം മറയ്ക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് യുഎൻഎസ്‌സിയുടെ പ്രതികരണം. വിദ്യാഭ്യാസം, തൊഴിൽ,…

മങ്കിപോക്സ് വൈറസ് കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റുകൾ വികസിപ്പിച്ചെടുത്തു

മങ്കിപോക്സ് വൈറസ് കണ്ടെത്താൻ ടെസ്റ്റ് കിറ്റുകൾ വികസിപ്പിച്ചെടുത്തതായി റോച്ചെ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലും 200 ലധികം സംശയാസ്പദമായ കേസുകൾ ഉണ്ട്. മൂന്ന് ലൈറ്റ്മിക്സ് മോഡുലാർ വൈറസ് കിറ്റുകളിൽ ഒന്ന് ഓർത്തോപോക്സ് വൈറസുകൾ കണ്ടെത്തുമെന്ന് സ്വിസ് കമ്പനി പറഞ്ഞു.

വിദ്വേഷ പ്രസംഗം; പി സി ജോർജിനെ റിമാന്റ് ചെയ്തു

മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരത്തെ എആർ ക്യാമ്പിലെത്തിച്ചിരുന്നു.പുലർച്ചെ 12.35 ഓടെയാണ് ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. എ.ആർ ക്യാമ്പിൻ മുന്നിൽ ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ജോർജിനെ കൊണ്ടുപോയ വാഹനത്തിൽ പുഷ്പാർച്ചന നടത്തിയും മുദ്രാവാക്യം വിളിച്ചും ബി.ജെ.പി പ്രവർത്തകർ…

സ്പൈസ് ജെറ്റിനെതിരെ റാൻസംവെയർ ആക്രമണം

സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം നടന്നത്. ഇതേതുടർന്ന് ഇന്ന് നിരവധി വിമാന സർവീസുകൾ വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. സ്പൈസ് ജെറ്റിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ…

പി സി ജോര്‍ജിന്റെ ജാമ്യഹർജിയിൽ പ്രത്യേക സിറ്റിങ് ഇല്ല

പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്ക് ജസ്റ്റിസ് പി സുധാകരൻ പ്രത്യേക സിറ്റിംഗ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പതിവ് ഷെഡ്യൂൾ പ്രകാരം ജോർജിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്നാണ്…

രാഷ്ട്രപതി കേരളത്തിൽ; വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും

ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തി. പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവർ സ്വീകരിച്ചു. സതേൺ…

ആന്റിവൈറൽ മരുന്നുകൾ ഉപയോഗിച്ച് മങ്കിപോക്സിനെ ചികിത്സിക്കാം

ചില ആന്റിവൈറൽ മരുന്നുകൾ മങ്കിപോക്സ് ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും രോഗിക്ക് പകർച്ചവ്യാധിയുടെ സമയം കുറയ്ക്കുന്നതിനും സാധിക്കുമെന്ന് പഠനം. യുകെയിൽ മങ്കിപോക്സ് ബാധിച്ച ഏഴ് രോഗികളിൽ നടത്തിയ ഒരു പുതിയ റെട്രോസ്പെക്ടീവ് പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ.

തയ്‌വാനു സമീപം സൈനികാഭ്യാസവുമായി ചൈന

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി വെളിപ്പെടുത്തി. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തിയതെന്ന് ചൈന പറഞ്ഞു. ചൈന തയ്‌വാനെ ആക്രമിച്ചാൽ സ്വയം പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. പീപ്പിൾസ്…

അർച്ചന കവിയുടെ കേസ്; പൊലീസുകാരൻ അപമര്യാദയായി പെരുമാറി

അർച്ചന കവിയോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഇതേ തുടർന്നു ഇൻസ്പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ട് മട്ടാഞ്ചേരി എസ്പി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. രാത്രിയിൽ പൊലീസ് വാഹനം…