Month: May 2022

ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കില്ല

ഗോതമ്പ് കയറ്റുമതിക്കുള്ള വിലക്ക് ഉടൻ നീക്കാൻ ഇന്ത്യക്ക് പദ്ധതിയില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. എങ്കിലും മറ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകൾ തുടരും. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഇന്ത്യ മെയ് 14 നു ആഭ്യന്തര വിപണികളിൽ ഗോതമ്പിന്റെ വില…

മലിനീകരണം ദുസ്സഹം; ജോലിയാണ് മുഖ്യമെന്ന് സ്ത്രീകൾ

നിർമ്മാണ മേഖലയിൽ വായു മലിനീകരണം രൂക്ഷമായിട്ടും ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് 94 ശതമാനം സ്ത്രീകളും പരാതിപ്പെടാൻ മടിക്കുന്നതായി സർവേ റിപ്പോർട്ട്. പർപ്പസ് ഇന്ത്യയും മഹിളാ ഹൗസിംഗ് ട്രസ്റ്റും സംയുക്തമായി നടത്തിയ സർവേയിലാണ് സ്ത്രീകളുടെ നിലപാട് കണ്ടെത്തിയത്. 2021 ഓഗസ്റ്റ് മുതൽ 2022…

അഭിമാനമായി അഭിലാഷ; കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്

അഭിലാഷ ബാരക് ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി. നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ ഒരു വർഷം നീണ്ട കോഴ്സ് പൂർത്തിയാക്കിയ ക്യാപ്റ്റൻ അഭിലാഷ ബറാക്ക്, ഹെലികോപ്റ്റർ പൈലറ്റായി ആർമി ഏവിയേഷൻ കോർപ്സിൽ ചേരുന്ന ആദ്യ വനിതയായിരിക്കുന്നു.…

വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ്

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊച്ചി പള്ളുരുത്തി സ്വദേശിയാണ് കുട്ടിയെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പ്രകടനത്തിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി…

ഒരാഴ്ചത്തെ ഉയർച്ചയ്ക്ക് ശേഷം പിന്നോട്ടടിച്ച് സ്വർണവില

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരാഴ്ചത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് സ്വർണ വിലയിൽ ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 200 രൂപ കുറഞ്ഞു. ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയാണ്. മെയ്…

അതിജീവിതയുമായുള്ള കൂടിക്കാഴ്ച; ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു യോഗം. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്. കേസിന്റെ വിചാരണയിൽ ആശങ്ക പ്രകടിപ്പിക്കാനാണ് യോഗം ചേർന്നത്. കുറ്റാരോപിതനായ ദിലീപും അഭിഭാഷകനും ഇടതുമുന്നണിയിലെ ഒരു പ്രമുഖ…

അർജന്റീനയിൽ ഡ്രാഗൺ ഓഫ് ഡെത്തിന്റെ ഫോസിൽ കണ്ടെത്തി

ദിനോസർ യുഗത്തിൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന പറക്കുന്ന ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തി. ‘ദ ഡ്രാഗൺ ഓഫ് ഡെത്ത്’ എന്ന് വിളിപ്പേരുള്ള ഈ ഭീമൻ ഉരഗം 86 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. പുരാവസ്തു ഗവേഷകരുടെ ഒരു സംഘം അർജന്റീനയുടെ പടിഞ്ഞാറൻ മെൻഡോസ…

ജിഎസ്ടി നിരക്ക് ഏകീകരണം ഉടന്‍ ഉണ്ടാകില്ല

ജിഎസ്ടി നിരക്ക് ഏകീകരണം ഉടൻ ഉണ്ടാകില്ല. പണപ്പെരുപ്പവും വിലക്കയറ്റവും കാരണമാണ് ജിഎസ്ടി നിരക്ക് ഏകീകരണം മാറ്റിവച്ചിരിക്കുന്നത്. നിലവിൽ 5, 12, 18, 28 എന്നിങ്ങനെ നാലു സ്ലാബുകളിലാണ് നികുതി ഈടാക്കുന്നത്. ഇത് മൂന്ന് സ്ലാബുകളായി ഏകീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയുണ്ടായിരുന്നു.…

രാഹുൽ ഗാന്ധിയുടെ ബ്രിട്ടന്‍ യാത്രയ്ക്ക് അനുമതിയില്ല

കോൺഗ്രസും ബിജെപിയും തമ്മിൽ പുതിയ പോരാട്ടത്തിനു തുടക്കം. രാഹുൽ ഗാന്ധിയുടെ യുകെ സന്ദർശനത്തെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. രാഹുലിന്റെ യാത്ര അനുവദനീയമല്ലെന്നാണ് റിപ്പോർട്ട്. ലേബർ പാർട്ടിയിലെ പ്രമുഖ നേതാവായ ജെറമി കോർബിനുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് രാഹുലിന്റെ യാത്രയെച്ചൊല്ലി വാക്പോർ ആരംഭിച്ചത്.…

മക്കയിലേക്ക് ഉള്ള പ്രവേശനത്തിന് നിയന്ത്രണം

രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് മെയ് 26 വ്യാഴാഴ്ച മുതൽ മക്കയിൽ പ്രവേശിക്കാൻ പെർമിറ്റ് ലെറ്റർ നിർബന്ധമാണെന്ന് പൊതുസുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ സമി ബിൻ മുഹമ്മദ് അൽ ഷുവൈറഖ് അറിയിച്ചു. ഹജ്ജ് ഓർഗനൈസിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന്…