Month: May 2022

കൂടിക്കാഴ്ചയില്‍ വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് അതിജീവിത

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ ആവശ്യങ്ങളാണ് അതിജീവിത മുന്നോട്ട് വച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുക, അഭിഭാഷകരെ ചോദ്യം ചെയ്യുക തുടങ്ങിയയായിരുന്നു അതിജീവിത മുന്നോട്ട് വച്ച ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അടങ്ങിയ മൂന്ന് പേജുള്ള പരാതിയും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

‘ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല’

അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാ സ്ത്രീകളുടെയും സുരക്ഷ ഞ്ങ്ങൾ ഉറപ്പാക്കുന്നുവെന്നും ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് യു.ഡി.എഫിൻറെ പതനത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം…

ഭീകരരുടെ വെടിയേറ്റ് ജമ്മു കശ്മീരിൽ യൂട്യൂബ് താരം മരിച്ചു

ജമ്മു കശ്മീരിൽ യൂട്യൂബ് താരത്തെ ഭീകരർ വെടിവെച്ചു കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീൻ ഭട്ട് (35) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ അനന്തരവനായ 10 വയസുകാരനും വെടിവെപ്പിൽ പരിക്കേറ്റു. ലഷ്കർ ഇ ത്വയ്ബ ഭീകരരാണ്…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ അപൂർവമായ മത്സരത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അച്ഛനും മക്കളും ഉൾപ്പെടെയുള്ള മലയാള താരങ്ങൾ അവാർഡിന് വേണ്ടി രംഗത്തുണ്ട്. ‘വൺ’, ‘പ്രീസ്റ്റ്’ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും ദൃശ്യം 2വിൽ മോഹൻലാലും കാവലിൽ സുരേഷ്…

നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടികളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ആർ കെ ധാക്കഡെയ്ക്കാണ് അന്വേഷണ ചുമതല. രക്തരോഗമായ തലാസീമിയ ബാധിച്ച കുട്ടികളാണ്…

രഞ്ജിത്ത് മഹേശ്വരിക്ക് അർജുന അവാർഡ് നിഷേധിച്ചത് പുനഃപരിശോധിക്കണം: ഹൈക്കോടതി

ഒളിമ്പ്യൻ, മുൻ ദേശീയ ട്രിപ്പിൾ ജമ്പർ രഞ്ജിത്ത് മഹേശ്വരിക്ക് അർജുന അവാർഡ് നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ഇതിനായി പരാതിക്കാരൻ നാലാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിന് പരാതികൾ അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കുകയും രണ്ട് മാസത്തിനകം കേന്ദ്രം ഇക്കാര്യത്തിൽ…

ആലുവയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി

ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ്സ് മോഷണം പോയി. ആലുവയിൽ നിന്ന് കോഴിക്കോട്ടേക്ക് ഓടേണ്ടിയിരുന്ന ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ച മോഷ്ടാവാണ് ഫാസ്റ്റ് പാസഞ്ചർ ബസ് മോഷ്ടിച്ചത്. എറണാകുളം നോർത്ത് പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്. രാവിലെ 8.10 ഓടെയാണ് സംഭവം.…

കുവൈറ്റിൽ നെറ്റ്ഫ്ളിക്സ് നിരോധനത്തിന്റെ കേസ് ജൂണിലേക്ക് മാറ്റി

കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കോടതി കേസ് ജൂൺ എട്ടിലേക്ക് മാറ്റി. കുവൈറ്റ് കമ്മ്യൂണിറ്റിക്കും അതിന്റെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കമാണ് സബ്സ്ക്രിപ്ഷൻ സർവീസ് നൽകുന്നതെന്ന് കോടതിയിൽ വാദിച്ചു. എന്നാൽ കേസ് റദ്ദാക്കണമെന്ന് സർക്കാർ പ്രതിഭാഗം ആവശ്യപ്പെട്ടു. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’…

621 കിലോ ഭാരവും 12 .6 അടി നീളവുമുള്ള കൂറ്റൻ മത്സ്യം

അറ്റ്ലാന്റിക് സമുദ്രത്തിൽ മത്സ്യബന്ധനത്തിൻ പോയ ചെറുപ്പക്കാരുടെ വലയിൽ ഒരു വലിയ നീല മെർലിൻ മത്സ്യം കുടുങ്ങി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മൂന്ന് യുവാക്കളാണ് ബോട്ടിൽ മത്സ്യബന്ധനത്തിനു എത്തിയത്. മത്സ്യം അവരുടെ വലയിൽ കുടുങ്ങുകയായിരുന്നു. ആഫ്രിക്കയിലെ വെർഡി ദ്വീപിലേക്കുള്ള യാത്രാമധ്യേയാണ് ഭീമൻ മത്സ്യം കുടുങ്ങിയതായി…

അതിജീവിത- മുഖ്യമന്ത്രി കൂടിക്കാഴ്ച ; കൂടിക്കാഴ്ചയില്‍ സംതൃപ്തി

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൃപ്തനെന്ന് യോഗത്തിനു ശേഷം അതിജീവിത. മുഖ്യമന്ത്രി തന്നോടൊപ്പമുണ്ടെന്ന് പറഞ്ഞതായി അതിജീവിത പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നു എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ താൻ സന്തുഷ്ടനണെന്നും മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വസിക്കുന്നെന്നും അതിജീവിത പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച…