Month: May 2022

സ്ത്രീകളുടെ പുരോഗതിയിൽ കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി

കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നതിൽ പതിറ്റാണ്ടുകളായി കേരളം തിളങ്ങുന്ന മാതൃകയാണെന്നും വിദ്യാഭ്യാസം, തൊഴിൽ, മറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ പാർലമെൻറ് സമ്മേളനത്തിൻറെ ഉദ്ഘാടന പ്രസംഗത്തിൽ…

അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ നടപടി സ്വീകരിക്കും

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് നിന്ന് അബദ്ധം പറ്റിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ ദിവസം…

രാജ്യത്തെ റോഡപകടം; 12.84 % കുറവ്, കേരളത്തിലും അപകടം കുറഞ്ഞു

രാജ്യത്തെ റോഡപകടങ്ങൾ 2019നെ അപേക്ഷിച്ച് 2020ൽ ഗണ്യമായി കുറഞ്ഞു, മൊത്തം അപകടങ്ങളുടെ എണ്ണത്തിൽ ശരാശരി 18.46 ശതമാനം ഇടിവുണ്ടായി. മരണസംഖ്യ 12.84 ശതമാനമായി കുറഞ്ഞു. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് 2020ൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയ പ്രധാന…

ബോയിങ് സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി ഭൂമിയിലിറങ്ങി

ബോയിംഗിൻറെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് പറന്നുയർന്ന ശേഷം സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്തു. ബുധനാഴ്ചയാണ് പേടകം ന്യൂ മെക്സിക്കോയിൽ ഇറങ്ങിയത്. ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ബഹിരാകാശ പേടകത്തിൻറെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. ആദ്യ രണ്ട് ശ്രമങ്ങളും…

വാഹന ഇൻഷുറൻസ് പ്രീമിയം; ജൂൺ 1 മുതൽ ഉയരും

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ചു. കൊവിഡ് സാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, മറ്റ് വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഇൻഷുറൻസ്…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട,…

ബുർജ് ഖലീഫയുടെ 2 ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയെ കടന്നുപോകും

ഭൂമിക്ക് അപകടമുണ്ടാക്കാൻ കഴിവുള്ള ഒരു ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുന്നു. 7335 അല്ലെങ്കിൽ 1989 ജെഎ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തിന് ബുർജ് ഖലീഫയുടെ ഇരട്ടി വലുപ്പമുണ്ട്. 1.8 മുതൽ 2 കിലോമീറ്റർ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറിൽ 48,280 കിലോമീറ്റർ…

തേർഡ് പാർട്ടി മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് നിരക്കുകൾ കൂട്ടി കേന്ദ്രം

തേർഡ് പാർട്ടി മോട്ടോർ വെഹിക്കിൾ ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ കേന്ദ്രം വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ 2019-20 സാമ്പത്തിക വർഷത്തിലാണ് നിരക്കുകൾ പരിഷ്കരിച്ചത്. കോവിഡ് -19 മഹാമാരിയുടെ സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ…

വിജയ് ബാബുവിനെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു അറിയിച്ചു. 29ന് അർദ്ധരാത്രിയോടെ വിജയ് ബാബു ദുബായിൽ നിന്ന് പുറപ്പെടുമെന്ന് എംബസി അറിയിച്ചു. ഇന്റര്‍പോളിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ്…

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ അതിജീവിത

പീഡനക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത ആവശ്യപ്പെട്ടു. അതേസമയം, വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വീട്ടിലെത്തിയ ശേഷം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താൽ പോരേ എന്ന് കോടതി…