Month: May 2022

‘ആട്ടിൻ തോലിട്ട ചെന്നായയാണ് ബിജെപി’

ആട്ടിൻ തോലിട്ട ചെന്നായയാണ് ബിജെപിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രക്തം കുടിക്കാൻ വേണ്ടിയാണ് ചെന്നായയുടെ വരവെന്ന് എല്ലാവർക്കുമറിയാമെന്നും ആട്ടിൻ കൂട്ടത്തിന് ഈ ചെന്നായ്ക്കളെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോജു ജോര്‍ജിന്റെ ഓഫ് റോഡ് റേസ്; പരാതിയിൽ കഴമ്പില്ലെന്ന് ആര്‍ടിഒ

അനുമതിയില്ലാതെ വാഗമണ്ണിൽ ഓഫ് റോഡ് റേസ് നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ആർ.ടി.ഒ രമണൻ പറഞ്ഞു. കേസിൽ മൊഴി രേഖപ്പെടുത്താൻ നടൻ ജോജു ജോർജ് കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ചട്ടങ്ങൾ പാലിച്ചാണ് ഓഫ്…

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് തൂണൂകൾക്കിടയിൽ കുടുങ്ങി

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെഎൽ 15 എ 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് തകർക്കാതെയോ തൂൺ മുറിക്കാതെയോ ബസ് വിട്ടുനൽകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബസ് പുറത്തെടുക്കാനുള്ള…

വിദ്വേഷ മുദ്രാവാക്യം; ഉചിതമായ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകരും സംഭവത്തിന് ഉത്തരവാദികളാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട്, ബജ്റംഗ്ദൾ റാലികൾ…

പ്രൊപ്പല്ലറിൽ വല കുടുങ്ങി; കോസ്റ്റൽ പൊലീസ് സഹായിച്ചില്ലെന്ന് പരാതി

അഴീക്കൽ തീരത്തോട് ചേർന്ന് പ്രൊപ്പല്ലറിൽ വല കുടുങ്ങി എൻജിൻ തകരാറിലായ ബോട്ട് അപകടത്തിൽ പെട്ടു. കോസ്റ്റൽ പൊലീസ് വേണ്ട സഹായം നൽകിയില്ലെന്നാണ് ബോട്ടിലെ ജീവനക്കാരുടെ പരാതി. പൊന്നാനിയിൽ നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട ആയിഷ ഫിഷിങ് ബോട്ടാണ് രാത്രി 8 ഓടെ…

ഉപരോധങ്ങൾ നീക്കിയാൽ ഭഷ്യപ്രതിസന്ധി പരിഹരിക്കാമെന്ന് പുടിൻ

ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ റഷ്യ സഹായിക്കുമെന്ന് പ്രസിഡൻറ് വ്ലാഡിമിർ പുടിൻ ഉറപ്പ് നൽകി. എന്നാൽ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരായ ഉപരോധം പിൻവലിക്കണമെന്ന് പുടിൻ പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി നടത്തിയ ടെലിഫോണ് സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.…

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശിയും യൂത്ത് കോണ്ഗ്രസ് മുൻ ഭാരവാഹിയുമായ ശിവദാസൻ, പാലക്കാട് വെമ്പായ സ്വദേശി ഷുക്കൂർ എന്നിവരാണ് പിടിയിലായത് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരാഴ്ചത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് ഇന്നലെ സ്വർണ വില ഉയർന്നത്. ഒരു പവൻ സ്വർണത്തിൻറെ വില ഇന്ന് 70 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണ്ണത്തിൻറെ വിപണി വില 38200 രൂപയാണ്. ഇന്നലെ…

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം

ജവഹർലാൽ നെഹ്റുവിൻറെ സ്മരണ പുതുക്കി രാജ്യം. നെഹ്റുവിൻറെ 58-ാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാന്തിവനത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നെഹ്റുവിൻറെ ആദർശങ്ങൾക്ക് രാജ്യത്ത് സമകാലിക പ്രസക്തിയുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി…

അരി കയറ്റുമതിയും ഇന്ത്യ നിയന്ത്രിച്ചേക്കും

ഗോതമ്പിനും പഞ്ചസാരയ്ക്കും ശേഷം അരി കയറ്റുമതി നിയന്ത്രിക്കാനും ഇന്ത്യ ആലോചിക്കുന്നു. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കാനും വില ക്രമാതീതമായി ഉയരുന്നത് തടയാനുമാണ് ഇത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാൻയമുള്ള ഓരോ ഉൽപ്പന്നത്തിൻറെയും ലഭ്യതയും വിപണി വിലയും പ്രധാനമന്ത്രിയുടെ ഓഫീസിൻറെ…